മെഡിക്കല്‍ കോളേജ് കോഴ വിവാദം; ബി.ജെ.പി നേതാക്കള്‍ക്ക് വിജിലന്‍സ് നോട്ടീസ്
മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയില്‍ കോളേജിന്റെ പിഴവുകള്‍ കണ്ടില്ലെന്നു നടിച്ച് ഒഴിവാക്കി കിട്ടാന്‍ കോഴയിടപാട് നടന്നതായി കണ്ടെത്തിയ ബി.ജെ.പി അന്വേഷണ സമിതി അംഗങ്ങള്‍ക്ക് വിജിലന്‍സ് നോട്ടീസയച്ചു.
കെ.പി.ശ്രീശന്‍, എ.കെ.നസീര്‍ എന്നിവര്‍ക്കാണ് ഉടനടി ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ രണ്ടാം യൂണിറ്റ് എസ്.പി കെ.ജയകുമാര്‍ നോട്ടീസ് നല്‍കിയത്. ശ്രീശന്റെ കോഴിക്കോട്ടെയും നസീറിന്റെ എറണാകുളത്തെയും വിലാസത്തിലാണ് നോട്ടീസ് അയച്ചത്.
വര്‍ക്കല എസ്.ആര്‍.മെഡിക്കല്‍ കോളേജ് ഉടമ ഷാജി ബി.ജെ.പി നേതാക്കള്‍ക്ക് കോടികള്‍ കോഴ നല്‍കിയെന്ന് കണ്ടെത്തിയത് ഇരുവരുമുള്‍പ്പെട്ട അന്വേഷണ സമിതിയായിരുന്നു. പണം കൈമാറിയെന്ന് ഷാജി വിജിലന്‍സിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഡല്‍ഹിയിലെ സതീഷ് നായര്‍ക്കാണ് പണം നല്‍കിയതെന്നാണ് മൊഴി. ഉടന്‍ ഹാജരാവണമെന്ന വിജിലന്‍സിന്റെ ആവശ്യത്തോട് പാര്‍ട്ടിയുമായി ആലോചിച്ച് അറിയിക്കാമെന്നാണ് ശ്രീശന്‍ മറുപടി നല്‍കിയത്. തിരുവനന്തപുരം മുന്‍ നഗരസഭാ കൗണ്‍സിലര്‍ എ.ജെ.സുകാര്‍ണോയുടെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം.
https://www.facebook.com/Malayalivartha