നടുറോഡിൽ വെള്ളമടിച്ച് പൂസായി വനിതാ ഡോക്ടറുടെ അഴിഞ്ഞാട്ടം; സംഭവം കൊല്ലത്ത് !!
മാടന്‍ നടയില്‍ കാറില്‍ മദ്യപിച്ചെത്തിയ വനിതാ ഡോക്ടര്‍ ആറു വാഹനങ്ങള്‍ തകര്‍ത്തു. മൂന്നു പേര്‍ക്കു പരുക്കേറ്റു. കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെ ദന്ത ഡോക്ടര്‍ ലക്ഷ്മി നായരാ(42)ണ് പോലീസ് കസ്റ്റഡിയിലായത്. ഇവര്‍ ഓടിച്ച വാഹനത്തില്‍നിന്നു മദ്യക്കുപ്പികള്‍ കണ്ടെടുത്തു. മെഡിക്കല്‍ പരിശോധനയ്ക്കെത്തിച്ചപ്പോള്‍ പോലീസിനുനേരേ അവര്‍ കൈയേറ്റത്തിന് മുതിര്‍ന്നു.
ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം പുറത്തുവരവേ, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെയും വനിതാ ഡോക്ടര്‍ ആക്രമിച്ചു. വിവരമറിഞ്ഞെത്തിയ ഡോക്ടറുടെ ആണ്‍ സുഹൃത്തുക്കള്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചു.
ഇവരില്‍ മൂന്നുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ആറു മാസം മുമ്പ് കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ ആംബുലന്‍സിന്റെ താക്കോല്‍ ഊരി കടന്നുകളഞ്ഞതും ലക്ഷ്മി നായരാണെന്ന് പോലീസ് പറഞ്ഞു. ഇവരെ മുമ്പും മദ്യലഹരിയില്‍ അറസ്റ്റ് ചെയ്തിതിട്ടുണ്ടെന്നു പോലീസ് സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha