നടിയെ സുനി ആക്രമിക്കാന്‍ ആദ്യം പദ്ധതിയിട്ടത് ഹണി ബീ ഗോവ സെറ്റില്‍, ആക്രമിക്കപ്പെട്ടത് ചിത്രത്തിന്റെ ഡബ്ബിങ്ങിനിടെ, നടി ഓടിയെത്തിയത് ലാലിന്റെ വീട്ടില്‍...
യുവ നടിയെ തട്ടിക്കൊണ്ടുപോയി കാറില്‍ വച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലും ജീന്‍ പോള്‍ ലാലിനെ ചോദ്യം ചെയ്യും. ജീന്‍ പോള്‍ ലാലിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ പുറത്തുവരികയാണ്. ലാല്‍ ജൂനിയര്‍ എന്ന് അറിയപ്പെടുന്ന ജീന്‍ പോള്‍ ലാലിന്റെ ഹണീബീ ടു എന്ന ചിത്രത്തിന്റെ ഡബ്ബിങ് ജോലികള്‍ നടക്കുന്നതിനിടെ ആയിരുന്നു നടി അതി ക്രൂരമായി ആക്രമിക്കപ്പെട്ടത്. ആക്രമിച്ച ശേഷം നടിയേ പ്രതികൾ ഇറക്കി വിട്ടതും ലാലിന്റെ വീട്ടിനു മുന്നിൽ.
കേസിന്റെ ആദ്യ ദിവസം തന്നെ പല മാധ്യമങ്ങളിലും സംവിധായകൻ ലാലിനേ ചേർത്ത് വാർത്തകൾ വന്നിരുന്നു. രക്ഷകൻ തന്നെ വില്ലനാകും എന്നും പ്രചരണം ഉണ്ടായിരുന്നു. എന്തായാലും നടിയുടെ അന്നത്തേ യാത്രയും എല്ലാം ലാലിന്റെ മകൻ കൂടി അറേഞ്ച് ചെയ്തതായിരുന്നു. കാർ ഏർപ്പാട് ചെയ്തതും ഇയാൾ തന്നെ. നടിയ്ക്ക് കൊച്ചിയിലേക്ക് പോകാന്‍ വാഹനവും ഡ്രൈവറേയും ഏര്‍പ്പാടാക്കി നല്‍കിയതും ഹണീബീ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആയിരുന്നു. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് നേരത്തേ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും ജീന്‍ പോള്‍ ലാലും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ആ ആരോപണം ഇപ്പോള്‍ കൂടുതല്‍ ശക്തായിരിക്കുകയാണ്. ഗോവയില്‍ ഹണീബീ-2 വിന്റെ ചിത്രീകരണത്തിനിടെ നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനി പദ്ധതിയിട്ടിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സിനിമയില്‍ സുനി സഹകരിച്ചിരുന്നു എന്നത് നേരത്തേ വ്യക്തമായ കാര്യവും ആണ്.നടിയുടെ പരാതിയിലും നടി ആക്രമിക്കപ്പെട്ട കേസിലും ജീന്‍ പോള്‍ ലാലിനെ ചോദ്യം ചെയ്‌തേക്കും എന്നാണ് ഇപ്പോള്‍ മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജീന്‍ പോളിനെതിരെ ഇത് സംബന്ധിച്ച് നേരത്തേയും ആക്ഷേപം ഉയര്‍ന്നിരുന്നു. മകനേയും നടിയേയും ചേര്‍ത്ത് ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്കെതിരെ അന്നും ലാല്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ നടിയുടെ പരാതിയിലും ലാല്‍ ശക്തമായി പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുള്ളവരായിരുന്നു ലാലും ജീന്‍ പോളും. നടി അപ്പോള്‍ അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ നിര്‍മാതാവും സംവിധായകനും ഇവരായിരുന്നു.
എന്നാല്‍ ഇതുവരെ രണ്ട് പേരുടേയും മൊഴി രേഖപ്പെടുത്തിയിട്ടില്ല. പള്‍സര്‍ സുനി പറഞ്ഞ വന്‍ സ്രാവിനെ കുറിച്ചും ഇപ്പോള്‍ പോലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. താന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് പള്‍സര്‍ സുനി ആവര്‍ത്തിച്ചിട്ടും ഉണ്ട്. ദിലീപിനെ കൂടാതെ ഇനിയും കൂടുതല്‍ പേര്‍ അറസ്റ്റിലാകും എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha