വിമാന ജീവനക്കാരനില്‍ നിന്നും 34 ലക്ഷത്തിന്റെ സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ പിടിച്ചെടുത്തു
ജെറ്റ് എയര്‍വേസ് വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച സ്വര്‍ണ ബിസ്കറ്റുകളുമായി ജീവനക്കാരനെ ഡി.ആര്.ഐ അധികൃതര്‍ അറസ്റ്റ് ചെയ്തു. വിമാനത്തിലെ മെയ്ന്റനന്‍സ് വിഭാഗം ടെക്നീഷ്യന് ലാന്ബിന് ജീനാണ് അറസ്റ്റിലായത്. 1166.5 ഗ്രാം തൂക്കംവരുന്ന സ്വര്‍ണത്തിന് 34.41 ലക്ഷം രൂപ വില കണക്കാക്കുന്നു.
ദുബൈയില്‍നിന്ന് ചൊവ്വാഴ്ച മംഗളൂരു വിമാനത്താവളത്തിലെത്തിയ 9 ഡബ്ല്യൂ 531 നമ്പര്‍ വിമാനത്തിന്റെ ശുചിമുറിയില്‍ കയറിയ ജീന്‍ പാന്റ്സിന്റെ കീശകളില്‍ എന്തോ തിരുകുന്നത് നേരത്തെ വിമാനം നിരീക്ഷിക്കുകയായിരുന്ന ഡി.ആര്.ഐയുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. സ്വര്‍ണം മംഗളൂരു സിറ്റി സന്റെറിലെ ഏജന്റിന് എത്തിച്ചാല്‍ 20,000 രൂപ കമീഷന് ലഭിക്കുമെന്ന് ജീന്‍ ഡി.ആര്.ഐയോട് പറഞ്ഞു
https://www.facebook.com/Malayalivartha