കുരുക്ക് കാവ്യയിലേയ്ക്കും... ചോദ്യം ചെയ്യലിനിടെ കാവ്യ പറഞ്ഞതിൽ നിറയെ പൊരുത്തക്കേടുകൾ
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദിലീപിന്റെ ആലുവയിലെ വീട്ടിവെച്ചായിരുന്നു ചോദ്യം ചെയ്യല്‍. കാവ്യയുടെ മൊഴി വിശദമായി അന്വേഷണ സംഘം പരിശോധിക്കുകയാണ്. ആക്രമണത്തെ കുറിച്ച് തനിക്ക് ഒരു അറിവും ഉണ്ടായിരുന്നില്ലെന്ന് കാവ്യ മൊഴി നല്‍കിയത്. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലില്‍, മെമ്മറി കാര്‍ഡിന്റെയും ഫോണിന്റെയും വിവരങ്ങളാണ് പൊലീസ് മുഖ്യമായും കാവ്യയില്‍ നിന്നു ചോദിച്ചറിഞ്ഞതെന്നാണ് സൂചന.
നടിയെ അതിക്രമത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരസ്ഥാപനമായ ‘ലക്ഷ്യ’യില്‍ ഏല്‍പ്പിച്ചതായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി ജയിലില്‍നിന്ന് ദിലീപിനെഴുതിയെന്ന് പറയപ്പെടുന്ന കത്തിലെ ‘കാക്കനാട്ടെ ഷോപ്പി’നെക്കുറിച്ചുള്ള പരാമര്‍ശമാണു കാവ്യയെ ചോദ്യം ചെയ്യുന്നതിലേക്കു നയിച്ചത്.
പള്‍സര്‍ സുനിയെ അറിയുകയേ ഇല്ലെന്ന് ദിലീപ് പറഞ്ഞതാണ് ഒടുവിൽ ദിലീപിന് തന്നെ വിനയായത്. ഇതേ അബദ്ധം കാവ്യാ മാധവനും പറ്റി. പള്‍സറും കാവ്യയുമായി അടുപ്പമുണ്ടെന്ന നിര്‍ണ്ണായക തെളിവ് കിട്ടിയ ശേഷമായിരുന്നു നടിയെ പോലീസ് ചോദ്യം ചെയ്തത്. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലേക്ക് പള്‍സര്‍ സുനി എത്തിയ വിഡിയോ തെളിവും പൊലീസിന് കിട്ടിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ പള്‍സര്‍ സുനിയെ അറിയില്ലെന്ന കാവ്യയുടെ മൊഴി അവര്‍ക്ക് തിരിച്ചടിയാകും. ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നേയും എന്ന സിനിമാ സെറ്റില്‍ നിന്നും പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയിരുന്നു.
ഈ സെറ്റിലും പള്‍സര്‍ സജീവ സാന്നിധ്യമായിരുന്നു. സെറ്റിലെ എല്ലാവരുടേയും സുനിക്കുട്ടനായിരുന്നു പള്‍സര്‍. ഈ പള്‍സറിനെയാണ് അറിയില്ലെന്ന് പറഞ്ഞ് കാവ്യ പുലിവാല് പിടിക്കുന്നത്. ഇന്നലെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെ ചോദ്യം ചെയ്ത അന്വേഷണ സംഘം താരത്തിന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്യും. നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ നല്‍കിയിട്ടുണ്ടെന്ന കേസിലെ പ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ചോദ്യം ചെയ്തത്.
ഇന്നലെ ഉച്ചയോടെ പരവൂര്‍ കവലയിലെ ദിലീപിന്റെ തറവാട്ട് വീട്ടിലെത്തിയാണ് ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്. സുനിലിനെ പരിചയം പത്രത്തില്‍ ചിത്രം കണ്ടപ്പോള്‍ മാത്രമാണെന്നും തന്റെ സ്ഥാപനത്തില്‍ ഇയാള്‍ വന്നതായി അറിയില്ലെന്നും പറഞ്ഞു. സുനില്‍ കാവ്യയുടെ സ്ഥാപനത്തില്‍ വന്നു പോകുന്നതിന്റെ ദൃശ്യം കയ്യിലുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇതോടെ തന്നെ താന്‍ പെട്ടെന്ന് കാവ്യ തിരിച്ചറിഞ്ഞിട്ടുണ്ട്. ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുത്ത് ഇക്കാര്യത്തില്‍ പൊലീസ് വ്യക്തത വരുത്തും.
ഇത് കൂടിയാകുമ്പോൾ കാവ്യയെ പ്രതിയാക്കാനുള്ള തെളിവാകും. കാവ്യയുടെ അമ്മ ശ്യാമളയും സംശയ നിഴലില്‍ തന്നെയാണ്. നടി ആക്രമിക്കപ്പെടാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് കാവ്യയില്‍നിന്ന് അന്വേഷണസംഘം ചോദിച്ചറിഞ്ഞു. ദിലീപും മുന്‍ ഭാര്യ മഞ്ജുവും തമ്മിലുള്ള കുടുംബ ബന്ധം തകരാനുള്ള കാര്യങ്ങളും കാവ്യയില്‍ നിന്നും പൊലീസ് ചോദിച്ചറിഞ്ഞു. താനും ദിലീപും തമ്മിലുള്ള ബന്ധം നടിക്ക് അറിയാമായിരുന്നെന്ന മറുപടിയാണ് താരം അന്വേഷണ സംഘത്തിന് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. എഴുതി തയ്യാറാക്കിയ ചോദ്യാവലി അനുസരിച്ച് ആറു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യല്‍ വൈകിട്ട് അഞ്ചു വരെ നീണ്ടു.
പോലീസിന്റെ ചോദ്യം ചെയ്യലിനോടു സഹകരിക്കാമെന്നും എന്നാല്‍, ആലുവയിലെ പൊലീസ് ക്ളബില്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും കാവ്യ പറഞ്ഞിരുന്നു. ചോദ്യംചെയ്യലിനു കാവ്യ പറയുന്നിടത്ത് എത്താമെന്നു പൊലീസും അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിനോട് കാവ്യ പൂര്‍ണമായും സഹകരിച്ചെന്നാണ് അന്വേഷണസംഘത്തില്‍നിന്നു ലഭിക്കുന്ന വിവരം.
കാവ്യയില്‍ നിന്നുമെടുത്ത മൊഴി പൊലീസ് ക്ളബ്ബില്‍ അന്വേഷണസംഘം വിശദമായി പരിശോധന നടത്തി. അതിന് ശേഷം ഇത് പൊലീസ് മേധാവിക്ക് നല്‍കി. അറസ്റ്റില്‍ തീരുമാനം എടുക്കാനാണ് ഇത്. മുഖ്യമന്ത്രിയുടെ ഓഫീസുമായും ആശയ വിനിമയം നടത്തും. കാവ്യയെ അറസ്റ്റ് ചെയ്യുന്നതിനെ മുഖ്യമന്ത്രി എതിര്‍ക്കില്ലെന്നാണ് സൂചന. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പൊലീസ് വലയിലാണ്. ഇന്ന് അപ്പുണ്ണിയുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനം പ്രഖ്യാപിക്കും. വിധി അപ്പുണ്ണിക്ക് എതിരായാല്‍ ഉടന്‍ അറസ്റ്റ് നടക്കും. അപ്പുണ്ണിയില്‍ നിന്നും പള്‍സറും ദിലീപിന്റെ കുടുംബവുമായുള്ള ബന്ധത്തിന്റെ സൂചനകള്‍ കൂടുതലായി ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
ഇതോടെ കാവ്യയ്ക്കെതിരായ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ഇത് അറസ്റ്റിലേക്ക് കാര്യങ്ങളുമെത്തിക്കും. അപ്പുണ്ണിയുടെ ഒളിയിടത്തെക്കുറിച്ചു പൊലീസിനു രഹസ്യവിവരം കിട്ടി കഴിഞ്ഞു. നിലമ്ബൂര്‍ നാടുകാണിച്ചുരത്തിനു സമീപം തമിഴ്നാട് അതിര്‍ത്തിയിലെ ദേവാലത്ത് അപ്പുണ്ണിയുള്ളതായാണ് സൂചന. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ആയ ഗുല്‍ഷന്റെ സഹായത്തോടെ അപ്പുണ്ണി കേരളം വിട്ടുവെന്നായിരുന്നു അന്വേഷണ സംഘം കരുതിയത്. ഇതിനിടെയാണ് നിര്‍ണ്ണായക വിവരം പൊലീസിന് കിട്ടിയത്.
https://www.facebook.com/Malayalivartha