ദിലീപ് മഞ്ജു വിവാഹ ബന്ധം നിലനില്‌ക്കേ തന്നെ താനും ദിലീപുമായുള്ള ബന്ധം മഞ്ജു വാര്യര്‍ക്ക് അറിയാമായിരുന്നു എന്ന് കാവ്യയുടെ മൊഴി
ദിലീപ് മഞ്ജു വിവാഹ ബന്ധം നിലനില്‌ക്കേ തന്നെ താനും ദിലീപുമായുള്ള ബന്ധങ്ങള്‍ മഞ്ജു വാര്യര്‍ക്ക് അറിയാമായിരുന്നു എന്ന് കാവ്യാ മാധവന്‍ പോലീസില്‍ മൊഴി നല്കി. ദിലീപും മുന്‍ഭാര്യ മഞ്ജുവും തമ്മിലുള്ള കുടുംബബന്ധം തകരാനുള്ള കാര്യങ്ങളും കാവ്യയില്‍ നിന്നും പോലീസ് ചോദിച്ചറിഞ്ഞു.
എഴുതി തയ്യാറാക്കിയ ചോദ്യാവലി അനുസരിച്ച് ആറു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ അധികവും മഞ്ജുവും, അക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള വൈരാഗ്യത്തിന്റെ കാരണങ്ങള്‍ അറിയാനായിരുന്നു. കാവ്യാമാധവനെ ചോദ്യം ചെയ്ത അന്വേഷണസംഘം താരത്തിന്റെ മാതാവിനെയു ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. സുനിലിനെ പരിചയം പത്രത്തില്‍ ചിത്രം കണ്ടപ്പോള്‍ മാത്രമാണെന്നും തന്റെ സ്ഥാപനത്തില്‍ ഇയാള്‍ വന്നതായി അറിയില്ലെന്നും പറഞ്ഞു.
സുനില്‍ കാവ്യയുടെ സ്ഥാപനത്തില്‍ വന്നു പോകുന്നതിന്റെ ദൃശ്യം കയ്യിലുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. നടി ആക്രമിക്കപ്പെടാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് കാവ്യയില്‍നിന്ന് അന്വേഷണസംഘം ചോദിച്ചറിഞ്ഞു. കാവ്യയില്‍ നിന്നുമെടുത്ത മൊഴി പോലീസ് കഌില്‍ അന്വേഷണസംഘം വിശദമായി പരിശോധന നടത്തി. ആവശ്യമാണെങ്കില്‍ നടിയുടെ മൊഴി വീണ്ടും എടുക്കാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha