തൃശൂരില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തമ്മില്‍ കൂട്ടിയിച്ച് നിരവധി പേര്‍ക്ക് പരിക്ക്
തൃശൂരില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തമ്മില്‍ കൂട്ടിയിച്ച് നിരവധി പേര്‍ക്ക് പരിക്ക്. തൃശൂര്‍ കൊടകര ദേശീയപാത 47ല്‍ നെല്ലായി ജങ്ഷനിലാണ് സംഭവം. 25 ഓളം യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
റാന്നിയില്‍ നിന്നും തൃശൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിന് പിറകില്‍ വൈക്കത്തു നിന്നും ഗുരുവായൂരിലേക്ക് വരുന്ന ബസാണ് ഇടിച്ചത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്.
https://www.facebook.com/Malayalivartha