കാവ്യയുടെ അമ്മയെ പോലീസ് ചോദ്യം ചെയ്തു; ആദ്യം ഉരുണ്ടുകളിച്ചെങ്കിലും ശക്തമായ ചോദ്യം ചെയ്യലിനൊടുവിൽ നിർണായകമായ വെളിപ്പെടുത്തൽ
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കാവ്യയുടെ അമ്മ ശ്യാമളയും ചോദ്യം ചെയ്യലിന് വിധേയയായി. ഇന്നലെ രാത്രിയായിരുന്നു ചോദ്യം ചെയ്യലിന് വിധേയയാക്കിയത്. ഇരുവരുടേയും മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കാവ്യയുടെ അമ്മയെ വേണ്ടി വന്നാല്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന സൂചനയും നല്‍കുന്നുണ്ട്. ഇരുവരേയും വീണ്ടും ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അപ്രതീക്ഷിതമായാണ് കാവ്യാ മാധവനും 'അമ്മ ശ്യാമളയും രംഗത്തെത്തുന്നത്. അഭിഭാഷകനായ ഫെനിയാണ് നിർണായകമായ മാഡത്തെ പറ്റി സൂചന നൽകിയത്. ഈ മാഡം ആരെന്നുള്ള അന്വേഷണമാണ് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലേയ്ക്കും ശ്യാമളയിലേയ്ക്കും എത്തിയത്. പൾസർ സുനിയുടെ കത്തിൽ കാക്കനാട്ടുള്ള ഒരു സ്ഥാപനത്തിലാണ് മെമ്മറി കാർഡ് ഏൽപ്പിച്ചതെന്നാണ് പറയുന്നത് .
തുടർന്ന് പോലീസ് നടത്തിയ റെയ്‌ഡിൽ പല തെളിവുകളും കിട്ടിയിരുന്നു . തുടർന്ന് കാവ്യാ മാധവനെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നെങ്കിലും കാവ്യാ അതിന് തയ്യാറായില്ല . അതെ സമയം പോലീസ് കാവ്യയെയും അമ്മയെയും അവരുടെ വഴിക്ക് വിടുകയും ദിലീപിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനിടെ ശ്യാമളയുടെ നീക്കങ്ങൾ പോലീസ് രഹസ്യമായി നിരീക്ഷിച്ചുകൊണ്ടിരുന്നു . ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിക്കുകയും പോലീസിന്റെ അന്വേഷണത്തെ സാധൂകരിക്കുകയും ചെയ്തതോടെ അന്വേഷണത്തിന്റെ വ്യാപ്തി വർദ്ദിപ്പിക്കുകയും ചെയ്തു.
ഇതിൽ കാവ്യയുടെ അമ്മയ്ക്കുള്ള പങ്കിനെ പറ്റി വ്യക്തമായ സൂചന ലഭിച്ചതിലൂടെ ഉള്ള പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ. ഭർത്താവ് ജയിലിലായ ഒരു സ്ത്രീയുടെ മനോവിഷമം അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസിലായത് കൊണ്ട് ആദ്യ ഘട്ടത്തിൽ കാവ്യയോട് വളരെ മയമായാണ് ചോദ്യം ചെയ്തത്. അതെ സമയം കാവ്യയുടെ അമ്മയെ ശക്തമായാണ് ചോദ്യംചെയ്തത്. ചോദ്യം ചെയ്യലിൽ ഉരുണ്ടുകളിച്ചെങ്കിലും പല നിർണായകമായ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് സൂചന.
https://www.facebook.com/Malayalivartha