ആ ദിവസം ദിലീപേട്ടൻ എങ്ങനെ? അപ്രതീക്ഷിതമായ ഈ ചോദ്യം കാവ്യയെ വലച്ചു; അഭിനയിക്കാനറിയാതെ ആ "പഞ്ച പാവം'
ചോദ്യം ചെയ്യലിൽ കാവ്യയിൽ നിന്നും അന്വേഷണ സംഘം തന്ത്ര പരമായി ചോദിച്ചറിഞ്ഞത് ദിലീപിന്‍റെ പെരുമാറ്റത്തെ കുറിച്ച്. നടി ആക്രമിക്കപ്പെടുന്നതിന്‍റെ ദിവസങ്ങളിൽ ദിലീപ് എവിടെയൊക്കെ പോയി, എന്തൊക്കെ ചെയ്തു, കാവ്യയോട് എന്തൊക്കെ സംസാരിച്ചു തുടങ്ങിയ കാര്യങ്ങളായിരുന്നു ചോദ്യം ചെയ്യലിൽ പ്രധാനം. കൊച്ചിയിലെ മുതിർന്ന അഭിഭാഷകനിൽ നിന്നും നിയമോപദേശം ലഭിച്ചിരുന്നുവെങ്കിലും കാവ്യക്ക് പൊലീസിന്‍റെ ഈ തന്ത്രം അത്ര കണ്ട് പിടികിട്ടിയിരുന്നില്ല.
തന്നെയുമല്ല, നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടല്ലായിരുന്നു ചോദ്യം ചെയ്യൽ. ദീലീപ് തന്നോട് എങ്ങനെയാണെന്നും സ്നേഹമുണ്ടോയെന്നുമുള്ള ആമുഖ ചോദ്യങ്ങളിൽ കാവ്യ വീണു. ദിലീപിനെ കുറിച്ച് വാതോരാതെ സംസാരിച്ച കാവ്യയെ ഫെബ്രുവരി 15 മുതലുള്ള ദിലീപിന്‍റെ പെരുമാറ്റങ്ങളിലേക്ക് പൊലീസ് തന്ത്രപരമായി കൂട്ടികൊണ്ടു പോയി. ഇത് കുടുക്കാനുള്ള തന്ത്രമാണെന്ന് കാവ്യയും പ്രതീക്ഷിച്ചില്ല. ദിലീപിന്‍റെ പെരുമാറ്റത്തിൽ എന്തോ പന്തികേട് തോന്നിയതായി അറിയാതെ കാവ്യതന്നെ പറഞ്ഞു. അബദ്ധം പിണഞ്ഞു വെന്നു കാവ്യയ്ക്ക് മനസിലാകുവാൻ പിന്നെയും സമയം ഏറെ വേണ്ടി വന്നുവെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം.
അബദ്ധം പിണഞ്ഞുവെന്ന് ബോധ്യമായതോടെ ദിലീപ് നിരപരാധിയാണെന്നു പറഞ്ഞ് കാവ്യ പൊട്ടികരഞ്ഞു. ആലുവയിലുള്ള ദിലീപിന്‍റെ തറവാട്ട് വീട്ടില്‍വെച്ചാണ് കാവ്യയെ ചോദ്യം ചെയ്തത്. ദിലീപിന്‍റെ സഹോദരന്‍ അനൂപും കുടുംബവുമാണിവിടെ താമസിക്കുന്നത്. കേസിന് ശേഷം കാവ്യ ഇങ്ങോട്ട് താമസം മാറ്റിയിരിക്കുകയാണ്. കാവ്യയും ദിലീപും താമസിക്കുന്നത് ആലുവ പാലസിനുസമീപമുള്ള വീട്ടിലാണ്. ചോദ്യം ചെയ്യലില്‍, മെമ്മറി കാര്‍ഡിന്‍റെയും ഫോണിന്‍റെയും വിവരങ്ങളും കാവ്യയില്‍നിന്നു ചോദിച്ചറിഞ്ഞു.
നടിയെ അതിക്രമത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചതായി കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) മൊഴി നല്‍കിയിരുന്നു. അതെ സമയം നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കാവ്യയുടെ അമ്മ ശ്യാമളയും ചോദ്യം ചെയ്യലിന് വിധേയയായി.
ഇന്നലെ രാത്രിയായിരുന്നു ചോദ്യം ചെയ്യലിന് വിധേയയാക്കിയത്. ഇരുവരുടേയും മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കാവ്യയുടെ അമ്മയെ വേണ്ടി വന്നാല്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന സൂചനയും നല്‍കുന്നുണ്ട്. ഇരുവരേയും വീണ്ടും ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത.
https://www.facebook.com/Malayalivartha