ആധാര്‍കാര്‍ഡ് ബന്ധിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചു രഹസ്യ പിന്‍നമ്പര്‍ വാങ്ങി എ.ടി.എം. വഴി വിവിധ അക്കൗണ്ടുകളില്‍ നിന്നും പണം തട്ടിയ യുവാവ് പിടിയിൽ .
ആധാര്‍കാര്‍ഡ് ബന്ധിപ്പിക്കാമെന്നു വിശ്വസിപ്പിച്ച് രഹസ്യ പിന്‍നമ്പര്‍ വാങ്ങി എ.ടി.എം. വഴി സ്വകാര്യ, ഷെഡ്യൂള്‍ഡ് ബാങ്ക് അക്കൗണ്ടുകളില്‍നിന്നായി 15,000 രൂപ പിന്‍വലിച്ചു. കവളങ്ങാട് സ്വദേശി മാറാച്ചേരി പുത്തയത്ത് ഷിബു പോളിന്റെ അക്കൗണ്ടില്‍നിന്ന് 13,000 രൂപയും മറ്റൊരാളുടെ 2,000 രൂപയുമാണു നഷ്ടമായത്.
ഷിബുവിന്റെ എറണാകുളത്തെയും കോതമംഗലത്തെയും മറ്റൊരാളുടെ കോതമംഗലത്തെയും അക്കൗണ്ടുകളില്‍നിന്നാണു പണം നഷ്ടപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12 നു ഷിബുവിന്റെ മൊെബെല്‍ ഫോണിലേക്ക് അജ്ഞാത നമ്പരില്‍നിന്നു കോള്‍ വന്നു. താങ്കളുടെ അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ എ.ടി.എം. കാര്‍ഡിനു പിന്നിലെ സി.വി.വി. നമ്പര്‍ പറഞ്ഞു തരണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, താന്‍ ബാങ്കുമായി നേരിട്ടു ബന്ധപ്പെട്ടു കൊളളാമെന്നു പറഞ്ഞ് കോള്‍ അവസാനിപ്പിച്ചു.
എന്നാല്‍, അല്പ നേരം കഴിഞ്ഞപ്പോള്‍ ഇയാളുടെ വീട്ടിലെ നമ്പറിലേക്കും കോള്‍ വന്നു. ആവശ്യം ആവര്‍ത്തിച്ച അജ്ഞാതന്‍, ഷിബുവിന്റെ പേരിലുള്ള രണ്ടു ബാങ്ക് അക്കൗണ്ടുകളുടെയും കാര്‍ഡിന്റെയും നമ്പര്‍ ഉള്‍പ്പെടെ പറഞ്ഞു. ഇതില്‍ കുടുംബാംഗങ്ങള്‍ക്കും വിശ്വാസം തോന്നി.
തുടര്‍ന്ന് രഹസ്യ പിന്‍ കോഡ് വെളിപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം അക്കൗണ്ട് പരിശോധിച്ചപ്പോഴാണു 8,000 രൂപയും 5,000 രൂപയും പിന്‍വലിച്ചതായി കണ്ടെത്തിയത്. ഇതേസമയം തന്നെ മറ്റൊരാളുടെ അക്കൗണ്ടില്‍നിന്നു സമാനരീതിയില്‍ 2,000 രൂപ പിന്‍വലിച്ചു. ഷിബുവിന്റെ പരാതിയെത്തുടര്‍ന്ന് കോതമംഗലം പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha