ചലച്ചിത്ര മേഖലയിലും 'ശുദ്ധികലശ'ത്തിനൊരുങ്ങി ശ്രീരാം വെങ്കിട്ടരാമന്
എംപ്ലോയ്മെന്റ് ഡയറക്ടറായി മാറ്റി നിയമിച്ച ശ്രീറാം വെങ്കിട്ടരാമന് വീണ്ടും 'പണി' തുടങ്ങി. അനധികൃത നിയമനം നടന്നെന്ന പരാതിയെ തുടര്‍ന്നു സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ തൊഴില്‍ വകുപ്പു പരിശോധന ആരംഭിച്ചു. ശ്രീറാം വെങ്കിട്ടരാമന്റെ നിര്‍ദേശ പ്രകാരം റീജയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഹസന്‍കോയയുടെ നേതൃത്വത്തിലാണു പരിശോധന നടത്തുന്നത്.
കഴിഞ്ഞ ആറു മാസത്തിനിടയില്‍ ചലച്ചിത്ര അക്കാദമിയില്‍ ഇരുപതിലേറെ അനധികൃത നിയമനം നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു പരിശോധനയെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. ദേവികുളം സബ് കളക്ടര്‍ പദവിയിലിരിക്കേ മൂന്നാര്‍ കൈയേറ്റത്തിനെതിരേ കര്‍ശന നടപടി സ്വീകരിച്ച ശ്രീറാമിനെ രണ്ടാഴ്ച മുന്‍പു ചേര്‍ന്ന മന്ത്രിസഭായോഗമാണു എംപ്ലോയ്മെന്റ് ഡയറക്ടറായി നിയമിച്ചത്.
https://www.facebook.com/Malayalivartha