നിയമോപദേശം തേടി ദിലീപ്
നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് വീണ്ടും നിയമോപദേശം തേടി. ജയിലില്‍ അഭിഭാഷകനുമായി ദിലീപ് കൂടിക്കാഴ്ച നടത്തി. അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം മാത്രം സുപ്രീംകോടതിയിലേക്ക് പോയാല്‍ മതിയെന്നാണ് തീരുമാനം. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനു പിന്നാലെ അമ്മയെയും പൊലീസ് ചോദ്യംചെയ്തു. സംഭവത്തെക്കുറിച്ച് തനിക്ക് നേരത്തേ അറിയില്ലായിരുന്നുവെന്ന് കാവ്യാ മാധവൻ മൊഴി നൽകി. മൊഴി പൂർണമായി പരിശോധിച്ച ശേഷം കാവ്യയെ വീണ്ടും ചോദ്യം ചെയ്തേക്കും.
നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിൻറെ ഭാഗമായാണ് കാവ്യാമാധവനെയും അമ്മ ശ്യാമളയെയും എഡിജിപി ബി. സന്ധ്യ നേരിട്ട് ചോദ്യം ചെയ്തത്. ആക്രമണത്തിന് ശേഷം ഒളിവിൽ കഴിയുമ്പോൾ പൾസർ സുനിയും വിജീഷും കാക്കനാട്ടുള്ള കാവ്യയുടെ ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ എത്തിയതിന് പൊലീസിന് തെളിവ് ലഭിച്ചിരുന്നു. ആക്രമണത്തിന് നാല് ദിവസത്തിന് ശേഷമായിരുന്നു ഇത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് ഈ സ്ഥാപനത്തിൽ ഏൽപിച്ചോ എന്നും പൊലീസിന് സംശയമുണ്ട്. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവാര്യരെ അറിയിച്ചതിനെ തുടർന്നാണ് നടിക്കെതിരെ ദിലീപ് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അമ്മ താരനിശയിൽ നടന്ന കാര്യങ്ങളടക്കം കാവ്യയിൽ നിന്ന് ചോദിച്ചറിഞ്ഞു. ഇതിന് പിന്നാലെയാണ് കാവ്യയുടെ അമ്മ ശ്യാമളയെയു ചോദ്യം ചെയ്തത്.
ആക്രമണത്തെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ലെന്നാണ് കാവ്യയുടെ മൊഴി. എന്നാൽ പള്‍സര്‍ സുനിയെപ്പറ്റിയുളള ചോദ്യങ്ങള്‍ക്ക് കാവ്യ നല്‍കിയ ഉത്തരങ്ങള്‍ പൂര്‍ണമല്ലെന്നാണ് പൊലീസ് നിലപാട്. കാവ്യയുടെ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിക്കും, ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.
https://www.facebook.com/Malayalivartha