കെ.ഇ മാമ്മന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
സ്വാതന്ത്ര്യ സമരസേനാനി കെ.ഇ. മാമ്മന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ദേശീയപ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച ഗാന്ധിയനായിരുന്നു മാമ്മന്‍. മഹാത്മ ഗാന്ധിയുടെ അടിയുറച്ച അനുയായിയായിരുന്നു.
പ്രായത്തിന്റെ അവശതകള്‍ അവഗണിച്ച് സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച മഹദ് വ്യക്തിയായിരുന്നു മാമ്മന്‍ എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
https://www.facebook.com/Malayalivartha