സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് വി.എസ്
സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. പാര്‍ട്ടി നിലപാടുകള്‍ സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചുവെന്നു അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നാറില്‍ കൈയേറ്റക്കാര്‍ക്ക് അനുകൂല നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ കേന്ദ്ര നിലപാടുകള്‍ക്കു വിരുദ്ധമായി സര്‍ക്കാര്‍ പെരുമാറിയെന്നും വി.എസ്. കുറ്റപ്പെടുത്തി. സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വി.എസ്. രൂക്ഷമായി വിമര്‍ശിച്ചത്.
ജനങ്ങള്‍ പ്രതീക്ഷയോടെയാണ് എല്‍.ഡി.എഫ് സര്‍ക്കാരിനെ അധികാരത്തില്‍ എത്തിച്ചത്. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടു സര്‍ക്കാരിനു വലിയ വീഴ്ചകള്‍ സംഭവിച്ചു. ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ നീക്കിയ നടപടികളിലും സര്‍ക്കാരിനു വീഴ്ച സംഭവിച്ചു. കൈയേറ്റ വിഷയങ്ങളില്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് സര്‍ക്കാര്‍ ഉയര്‍ന്നില്ല.
മെഡിക്കല്‍ കോളജ് ഫീസ് നിര്‍ണയത്തിലും സര്‍ക്കാരിനു വലിയ പാളിച്ച സംഭവിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത കുറവുണ്ടെന്നും കേന്ദ്രകമ്മിറ്റിയില്‍ നല്‍കിയ കുറിപ്പില്‍ വി.എസ്. കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha