ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്നില്‍ പോലീസിന്റെ ആറാംകണ്ണ്;പ്രതി ജയിലിലാണെന്ന് പറഞ്ഞ് സമാധാനിക്കാന്‍ പോലീസില്ല!
ദിലീപിനെതിരെ ആരോപണം ഉയര്‍ന്ന സ്ത്രീ പീഡന ഗൂഢാലോചന കേസില്‍ അക്രമത്തിനിരയായ നടിക്ക് പോലീസ് സംരക്ഷണം നല്‍കുമെന്ന് സൂചന. ഒപ്പം സിനിമാതാരം മഞ്ജു വാര്യര്‍ക്കും ഭീഷണിയുള്ളതായി കേള്‍ക്കുന്നു.
ദിലീപിനെ വാഹനത്തില്‍ കയറ്റി കോടതിയില്‍ ഹാജരാക്കേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നില്‍ ദിലീപ് ഒരു കാരണവശാലും ആരുമായും ബന്ധപ്പെടുതെന്ന ലക്ഷ്യമാണ് പോലീസിനുള്ളത്.
ദിലീപ് ജയിലിലാണെങ്കിലും ജയിലിനു പുറത്ത് അദ്ദേഹത്തിന് വന്‍ സെറ്റപ്പുണ്ടെന്നാണ് പോലീസ് പറയുന്നത്. വര്‍ഷങ്ങളായി ദിലീപ് പടുത്തുയര്‍ത്തിയ പ്രസ്ഥാനമാണ് അദ്ദേഹത്തിന്റെ ജീവിതം. തീരെ സാധാരണ നിലയില്‍ തുടങ്ങി ആല്‍മരം പോലെ വളര്‍ന്ന ജീവിതം കൈവിട്ട് പോകുമ്പോള്‍ ദിലീപ് വെറും കാഴ്ചക്കാരനെ പോലെ നോക്കി നില്‍ക്കുമെന്ന് ആരും കരുതുന്നില്ല.
ജയിലില്‍ പകയുടെ കൊടുങ്കാറ്റുമായാണ് ദിലീപ് ജീവിക്കുന്നത്. തെളിവെടുപ്പിനിടയില്‍ ഏഷ്യാനെറ്റ് ലേഖകനോട് തട്ടിക്കയറിയതും അതുകൊണ്ടാണ്. ഇങ്ങനെയൊരു വിധി തനിക്കുണ്ടാകുമെന്ന് ദിലീപ് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. സംഭവിച്ചതൊന്നും ദിലീപിന് വിശ്വസിക്കാന്‍ കഴിയുന്നതല്ല. അതു കൊണ്ടു തന്നെ ഈ അവസ്ഥയിലാക്കിയ പലരെയും ദിലീപ് നോട്ടമിട്ടിരിക്കും.
ആക്രമിക്കപ്പെട്ട നടിക്ക് പിന്നാലെ ഇപ്പോള്‍ തന്നെ പോലീസിന്റെ ആറാം കണ്ണുണ്ട്. പ്രത്യക്ഷമായ പോലീസ് സംരക്ഷണം നടിക്ക് ബാധ്യതയായി തീരുമോ എന്ന സംശയം പോലീസിനുണ്ട്. ഏതുതരം സംരക്ഷണമാണ് നല്‍കേണ്ടതെന്ന ചിന്തയിലാണ് പോലീസ്. ഏതായാലും നടിയുടെ യാത്രകളൊക്കെ തന്നെ പോലീസിന്റെ നിരീക്ഷണത്തിലാണ്.
മഞ്ജു വാര്യരുടെ ചലനങ്ങളും പോലീസ് നിരീക്ഷിക്കുന്നുണ്ട്. യാത്രകളില്‍ ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദൂര യാത്രകള്‍, സിനിമാ ലൊക്കേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള മഞ്ജുവിന്റെ ചലനങ്ങളെല്ലാം പോലീസിന്റെ കണ്ണുണ്ട്.
ദിലീപോ അദ്ദേഹത്തിന് വേണ്ടപ്പെട്ടവരോ, ആരെയെങ്കിലും അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന സംശയത്തിലാണ് പോലീസ്. ഒരു നടിയോട് പകരം വീട്ടാന്‍, അവരുടെ നഗ്‌നചിത്രമെടുക്കാന്‍ കാണിച്ച അവിവേകം എന്തും ചെയ്യും എന്നതിന്റെ സൂചനയാണെന്ന് പോലീസ് കരുതുന്നു. പ്രതി ജയിലിലാണെന്ന് പറഞ്ഞ് സമാധാനിക്കാന്‍ പോലീസ് തയ്യാറല്ല. സ്വന്തം കുടുംബം തകര്‍ക്കാന്‍ ശ്രമിച്ചതിനാണ് നടിയോട് പകരം വീട്ടിയത്. അങ്ങനെയുള്ള ഒരാള്‍ എങ്ങനെ വേണമെങ്കിലും പ്രതികരിക്കുമെന്ന് പോലീസ് കരുതുന്നു.
ദിലീപിനെ കാണാന്‍ ജയിലില്‍ എത്തുന്നവരെ പോലീസ് കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. ആവശ്യമില്ലാത്തവര്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന നിര്‍ദ്ദേശവും പോലീസ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha