"ഇനി എല്ലാം രഹസ്യം " നടിയെ ആക്രമിച്ച കേസിലെ കോടതി നടപടികള്‍ ഇനിമുതൽ രഹസ്യം.
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ കോടതി നടപടികള്‍ ഇനി രഹസ്യം. കേസില്‍ കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയിലാണ് അങ്കമാലി ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതി തീരുമാനമെടുത്തത്.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി തീരുമാനം അറിയിച്ചത്. പ്രോസിക്യൂഷന്റെ വാം അംഗീകരിച്ച് കോടതി മാധ്യമപ്രവര്‍ത്തകരെയും മറ്റ് അഭിഭാഷകരെയും പുറത്താക്കിയാണ് നടപടികള്‍ തുടര്‍ന്നത്. ഇപ്പോള്‍ രഹസ്യമായി സുനിലിന്റെ ജാമ്യപേക്ഷ കോടതിയില്‍ പുരോഗമിക്കുകയാണ്.
യുവനടിയെ ഉപദ്രവിച്ച കേസ് ന്യൂഡല്‍ഹിയിലെ നിര്‍ഭയ കേസിനെക്കാള്‍ ഗൗരവമുള്ളതാണെന്നു പ്രോസിക്യൂഷന് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. നടിയുടെ രഹസ്യമൊഴിയും, പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യ സ്വഭാവം പുലര്‍ത്തേണ്ട രേഖകളും പുറത്തു വരുന്നതു തടയാന്‍ തുറന്ന കോടതിയിലെ നടപടി ക്രമങ്ങള്‍ ഒഴിവാക്കണമെന്നും പ്രോസിക്യൂഷന് അഭ്യര്‍ത്ഥിച്ചു.
നടിയുടെ അഭിമാനവും, സുരക്ഷയും സര്‍ക്കാരിന്റെ ചുമതലയാണ്. ആ സാമൂഹിക ഉത്തരവാദിത്തം പ്രോസിക്യൂഷനുണ്ടെന്നു സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഗൂഢാലോചനയില്‍ അറസ്റ്റു ചെയ്യപ്പെട്ട് ആലുവ സബ് ജയിലില്‍ കഴിയുന്ന നടന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഇനി പൊതു ജനത്തിനോ, മാധ്യമങ്ങള്‍ക്കോ, മറ്റ് അഭിഭാഷകര്‍ക്കോ ഇനി പ്രവേശനമുണ്ടാകില്ല
https://www.facebook.com/Malayalivartha