ശ്രീരാം വെങ്കിട്ടരാമൻ വന്നു ഇനി എല്ലാം ശരിയാവും
മൂന്നാർ കൈയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിനെ തുടർന്ന് സ്ഥലം മാറ്റം ചെയ്യപ്പെട്ടെങ്കിലും തന്റെ നിലപാടുകൾക്ക് മാറ്റമില്ലെന്ന് തെളിയിക്കുകയാണ് മുൻ ദേവികുളം സബ്കളക്ടർ ശ്രീരാം വെങ്കിട്ടരാമൻ.
എംപ്ലോയ്മെന്റ് ഡയറക്ടറായി മാറ്റി നിയമിച്ച ശ്രീറാം വെങ്കിട്ടരാമൻ, സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ അനധികൃത നിയമനം നടന്നെന്ന പരാതിയെ തുടർന്ന് പരിശോധന നടത്താൻ തൊഴിൽ വകുപ്പിന് നിർദ്ദേശം നൽകി കഴിഞ്ഞു. ശ്രീരാം വെങ്കിട്ടരാമന്റെ നിർദ്ദേശ പ്രകാരം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഹസൻകോയയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
കഴിഞ്ഞ ആറു മാസത്തിനിടയിൽ ചലച്ചിത്ര അക്കാദമിയിൽ ഇരുപതിലേറെ അനധികൃത നിയമനം നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് അധികൃതർ നൽകുന്ന വിവരം. രണ്ടാഴ്ച്ച മുൻപാണ് എംപ്ലോയ്മെന്റ് ഡയറക്ടറായി ശ്രീരാം വെങ്കിട്ടരാമൻ ചുമതലയേറ്റത്.
https://www.facebook.com/Malayalivartha