സ്വന്തം ചാനലില്‍ ഉണ്ടായ സ്ത്രീപീഡനക്കേസ് പ്രൈംടൈമില്‍ ചര്‍ച്ചയ്ക്കുവച്ച് മാതൃഭൂമി മാതൃകയായി
സ്വന്തം ചാനലിലുണ്ടായ സ്ത്രീപീഡനക്കേസ് പ്രൈം ടൈമില്‍ ചര്‍ച്ചയ്ക്ക് വച്ച് മാതൃഭൂമി. അഭയമായത് നിര്‍ഭയ ഭേദഗതിയോ എന്ന വിഷയത്തിലാണ് ചര്‍ച്ച നടന്നത്. മാതൃഭൂമി ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസ് അറസ്റ്റിലായ വിവരം നേരത്തേ ചാനല്‍ റിപ്പോര്‍ട്ടു ചെയ്യുകയും ഇയാളെ സസ്‌പെന്റ് ചെയ്ത വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം പ്രൈം ടൈം ചര്‍ച്ചയിലും ഉള്‍പ്പെടുത്തിയത്.
സാധാരണ സ്വന്തം ചാനലിലെ ആളുകള്‍ അറസ്റ്റിലാകുമ്പോള്‍ രക്ഷിക്കാന്‍ നടത്തുന്ന നീക്കം ഇക്കാര്യത്തില്‍ ഉണ്ടാകില്ലെന്നും ചാനല്‍ വിശദീകരിച്ചിരുന്നു. മലയാള ചാനല്‍ ചരിത്രത്തില്‍ പുതു ചരിത്രമാണ് മാതൃഭൂമി സൃഷ്ടിച്ചത്.
പരാതിക്കാരിയെ എല്ലാ അര്‍ത്ഥത്തിലും പിന്തുണയ്ക്കുമെന്നും ചാനല്‍ മാനേജ്‌മെന്റ് അറിയിച്ചു. ചാനല്‍ എച്ച് ആര്‍ ജനറല്‍ മാനേജര്‍ ജി ആനന്ദിനെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു ചര്‍ച്ച. പൊതു പ്രവര്‍ത്തക ഗീത, ആം ആദ്മി നേതാവ് സി ആര്‍ നീലകണ്ഠന്‍, രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍, അഡ്വ. മായ തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ച അവതാരകന്‍ വേണുവാണ് നയിച്ചത്.
സ്ത്രീകള്‍ക്കുനേരെ ഉണ്ടാകുന്ന ലൈംഗിക ആക്രമണങ്ങള്‍ തൊഴിലിടത്തില്‍ ഒതുക്കിത്തീര്‍ക്കുന്ന പ്രവണതയാണ് പലപ്പോഴും കാണുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, നിര്‍ഭയ നിയമത്തിന്റെ സത്ത ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നു. ഇത്തരം കേസുകള്‍ സ്ഥാപനത്തിന്റെ പരിധിവിട്ട് പുറംലോകം അറിയുന്നത് വളരെ കുറവാണെന്ന് അഭിഭാഷകയായ മായ ചൂണ്ടിക്കാട്ടി.
സ്ഥാപനത്തില്‍ നിന്ന് പിന്തുണ കിട്ടിയെന്നത് ഈ കേസില്‍ പ്രധാനമാണ്. കുറ്റം ചുമത്തപ്പെട്ടയാളുടെ ഭാഗം കേട്ട ശേഷമേ സ്ഥാപനങ്ങളില്‍ ഇത്തരം വിഷയങ്ങളില്‍ നടപടി ഉണ്ടാകാറുള്ളൂ. സൂര്യനെല്ലി, സൗമ്യ കേസുകളിലും മറ്റും ഒരു ഘട്ടമെത്തുമ്പോള്‍ ഇതിന് പിന്നാലെ പോകേണ്ട എന്ന സ്ഥിതിയിലേക്ക് വരെ പോകാറുണ്ട്. കാശുകൊടുത്ത് ഒതുക്കുന്ന പീഡനക്കേസുകളും നിരവധിയാണ്. നിര്‍ഭയക്കു ശേഷം ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്ത്രീകള്‍ക്ക് ധൈര്യം വരുന്നുണ്ട്. മായ വ്യക്തമാക്കി.
കൈരളി ടിവിയില്‍ നിന്ന് മാതൃഭൂമി ന്യൂസിലെത്തിയ യുവതിയാണ് അമലിനെതിരെ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലാവുകയായിരുന്നു. പീഡനക്കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ കടന്നാക്രമണം നടത്തിയ ചാനലാണ് മാതൃഭൂമി. അതുകൊണ്ട് തന്നെ ഈ അറസ്റ്റിനെ ചാനലും പത്രവും എങ്ങനെ കൈകാര്യം ചെയ്യുമെന്ന പൊതു സമൂഹം ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഇരയ്‌ക്കൊപ്പമാണ് തങ്ങളെന്ന് ചാനല്‍ പ്രഖ്യാപിച്ചത്. മറ്റ് ചാനലുകള്‍ പോലും ഈ വാര്‍ത്ത നല്‍കാന്‍ മടിക്കുമ്പോഴായിരുന്നു മാതൃഭൂമിയുടെ പ്രഖ്യാപനവും ഇപ്പോള്‍ ചര്‍ച്ചാവിഷയമാക്കിയതും എന്നത് ശ്രദ്ധേയമാണ്.
2015 ഡിസംബറില്‍ അമല്‍ വിഷ്ണുദാസ് രോഗബാധിതനായി കോസ്‌മോപോളീറ്റന്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ ഒരു കീഴുദ്യോഗസ്ഥ എന്ന നിലയില്‍ താന്‍ ആശുപത്രിയില്‍ പോകാറുണ്ടായിരുന്നു എന്നും അപ്പോഴൊക്കെ ആശുപത്രിയില്‍ തനിച്ചായിരുന്ന ഇയാള്‍ താന്‍ വിവാഹിതനാണെങ്കിലും ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ബന്ധം ഡിവോഴ്‌സിലെത്തി നില്‍ക്കുകയാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതായി യുവതി പരാതിയില്‍ പറഞ്ഞിരുന്നു.
പിന്നീട് ആശുപത്രി വിട്ടതിന് ശേഷം ഇയാള്‍ പ്രേമാഭ്യര്‍ഥന നടത്തുകയും ഭാര്യയുമായുള്ള ഡിവോഴ്‌സ് കിട്ടിയാലുടന്‍ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും തുടര്‍ന്ന് രാത്രി ഷിഫ്റ്റിലടക്കം നിരന്തരം ഫോണ്‍സെക്‌സ് പതിവാക്കുകയും ഓഫീസിലും ലിഫ്റ്റിലും കാറിലും ഒക്കെവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നുവെന്ന് യുവതി പരാതി നല്‍കിയതോടെയാണ് ഇന്ന് അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായത്.
ഏഷ്യാനെറ്റിലെ മുന്‍ അവതാരകനാണ് അമല്‍ വിഷ്ണുദാസ്. പിന്നീട് മനോരമ ന്യൂസ് ചാനലിലേക്ക് പോയ ഇദ്ദേഹം അവിടെയും അവതാരകനെന്ന നിലയില്‍ ശ്രദ്ധ നേടിയിരുന്നു.മനോരമയില്‍ നിന്നായിരുന്നു മാതൃഭൂമി ന്യൂസിലേക്കെത്തുന്നത്.
https://www.facebook.com/Malayalivartha