ദിലീപ് കടുത്ത മാനസിക സംഘർഷത്തിൽ; ആശുപത്രിയിലേയ്ക്ക് മാറാനുള്ള അടവെന്ന് സൂചന
കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ കാവ്യ മാധവനെ ചോദ്യം ചെയ്തതതറിഞ്ഞ് ജയിലില്‍ കഴിയുന്ന ദിലീപ് മാനസീക സംഘര്‍ഷത്തില്‍. ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ചിലരില്‍ നിന്നാണ് കാവ്യയെയും അമ്മ ശ്വാമളയെയും ചോദ്യം ചെയ്ത വിവരം ദിലീപ് അറിയുന്നത്. ഇതോടെ ദിലീപ് ആകെ തകര്‍ന്നു എന്നും കാവ്യയെ അറസ്റ്റ് ചെയ്യുമോ എന്ന് ഭയത്തോടെ ചോദിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കാവ്യയെ ചോദ്യം ചെയ്തതറിഞ്ഞ് ദിലീപിന് ഉറക്കം നഷ്ടപ്പെട്ടതായാണ് വിവരങ്ങള്‍. ആഹാരവും ഇപ്പോള്‍ കൃത്യമായി കഴിക്കുന്നില്ല. കാവ്യ മാധവന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഭിഭാഷകനോടും മറ്റും ദിലീപ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാവ്യയെ ചോദ്യം ചെയ്തതിന് പിന്നാലെ ദിലീപ് അനുഭവിക്കുന്ന അമിത മാനസിക സംഘര്‍ഷം ജയില്‍ വാര്‍ഡര്‍മാര്‍ ജയില്‍ സൂപ്രണ്ടിന് അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് മധ്യമേഖലാ ഡിഐജി ദിലീപിനെ ഉടന്‍ കൗണ്‍സിലിംഗിന് വിധേയനാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
വെള്ളിയാഴ്ച ദിലീപിനെ കൗണ്‍സിലിംഗിന് വിധേയനാക്കുമെന്ന് ലഭ്യമാകുന്ന വിവരം. ചിരിച്ചും ചിരിപ്പിച്ചും ജാള്യത മറച്ച് തെളിവെടുപ്പിനും ജയിലിലും കാണപ്പെട്ട ദിലീപ് കാവ്യയെ ചോദ്യം ചെയ്തതറിഞ്ഞതോടെയാണ് കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് വഴുതി വീണത്. കാവ്യയെ അറസ്റ്റ് ചെയ്യുമെന്ന ഭീതിയാണ് നടനെ വേട്ടയാടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ അടുത്ത കാലത്തൊന്നും ജാമ്യം ലഭിക്കില്ലെന്ന വിവരവും നടനെ ഏറെ തളര്‍ത്തിയിരുന്നു.
ജാമ്യം ലഭിക്കാത്തതും, കാവ്യയെ ചോദ്യം ചെയ്യുന്നതും അകത്ത് കിടക്കുന്ന തനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന ചിന്തയില്‍ ജയിലില്‍ നിന്ന് എങ്ങനെയും പുറത്ത് വരാനുള്ള ദിലീപിന്റെ അവസാന അടവാണെന്ന രീതിയിലും വിവരങ്ങളുണ്ട്. ഇപ്പോള്‍ അഴിയ്ക്കുള്ളില്‍ കഴിയുന്ന ദിലീപ് ഇനി ആശുപത്രിയിലേക്ക് മാറിയാല്‍ കൂടുതല്‍ പരിഗണന ലഭിക്കാനും നിലവിലെ അന്വേഷണത്തിന് തടസമാകാനും കാരണമാകും.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കുന്ന പ്രത്യേകസംഘം കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ വീണ്ടും ചോദ്യംചെയ്യും. കാവ്യയെ ചോദ്യംചെയ്തതിനു പിന്നാലെ അമ്മയുടെ മൊഴിയെടുത്തിരുന്നു. കാവ്യയുടെ കാര്യത്തില്‍ ഇപ്പോള്‍ തിരക്കിട്ട നീക്കങ്ങളൊന്നും നടത്തുന്നില്ലെങ്കിലും, ആവശ്യമെങ്കില്‍ പിന്നീട് വിളിപ്പിക്കും.
https://www.facebook.com/Malayalivartha