വിന്‍സെന്റ് എംഎല്‍എയുടെ അറസ്റ്റ്: പ്രതിഷേധം രൂക്ഷമാകുന്നു, 2 ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും
പീഡനക്കേസില്‍ എം.വിന്‍സെന്റ് എം.എല്‍.എയുടെ അറസ്റ്റിനെ തുടര്‍ന്ന് പ്രദേശത്ത് എല്‍.ഡി.എഫ് യു.ഡി.എഫ് സംഘര്‍ഷം അയവില്ലാതെ തുടരുന്നു. ഈ സാഹചര്യത്തില്‍ ജില്ലയിലെ നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ വ്യാഴാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
വിന്‍സെന്റ് എം.എല്‍.എയെ അനുകൂലിച്ചും പ്രതികൂലിച്ചും സമരം നടത്തിയവര്‍ കഴിഞ്ഞ ദിവസം ബാലരാമപുരത്ത് ഏറ്റുമുട്ടിയിരുന്നു. കല്ലേറില്‍ ഇരു വിഭാഗങ്ങളിലെയും നിരവധി പ്രവര്‍ത്തകര്‍ക്കും, 4 എസ്ഐമാരടക്കം 50ഓളം പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചു വിട്ടത്.
https://www.facebook.com/Malayalivartha