കാവ്യയെ ചോദ്യം ചെയ്തതറിഞ്ഞ് അസ്വസ്ഥനായി ദിലീപ്; ഉടന്‍ തന്നെ അഡ്വ. രാം കുമാറിനെ ജയിലില്‍ വിളിച്ചു വരുത്തി
കാവ്യയെയും അമ്മയെയും പൊലീസ് ചോദ്യം ചെയ്യതെന്നറിഞ്ഞ ദീലീപ് അസ്വസ്ഥനായി. ചോദ്യം ചെയ്ത രാത്രി തന്നെ ദിലീപ് ജയിലില്‍ കാര്യങ്ങള്‍ അറിഞ്ഞിരുന്നു. കാവ്യയും അമ്മയും ചോദ്യം ചെയ്യലിനു മുന്നില്‍ പതറിയെന്നറിഞ്ഞതോടെ താരം ഇന്നലെ രാവിലെ തന്നെ അഡ്വ. രാം കുമാറിനെ വിളിച്ചു വരുത്തി.
കാവ്യയുടെ അറസ്റ്റ് ഏത് വിധേനയും തടയണമെന്നും തന്നെ എങ്ങനെയും പുറത്തിറക്കണമെന്നുമാണ് ദിലീപ് രാം കുമാറിനോട് ആവശ്യപ്പെട്ടത്. താന്‍ പുറത്തെത്തിയെങ്കില്‍ മാത്രമേ കേസില്‍ ഇനി ഒരു ചുവടെങ്കിലും മുന്നോട്ട് വയ്ക്കാനാകു.
ഇതിന് എന്തു വില വേണമെങ്കിലും തരാമെന്നും ആലുവ ജയിലിലെത്തിയ അഡ്വ. രാം കുമാറിനോട് ദിലീപ് അഭ്യര്‍ഥിച്ചു. കേസില്‍ ഇനി ദിലീപിനു ചെയ്യാന്‍ കഴിയുന്നത് മറ്റൊരു ജാമ്യ ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുകയോ നേരിട്ട് സുപ്രീം കോടതിയില്‍ സമീപിക്കുകയോ ആണ്. സുപ്രീം കോടതിയിലേക്ക് നേരിട്ട് പോകേണ്ടെന്നാണ് അഡ്വ. രാം കുമാര്‍ നല്‍കിയ നിയമോപദേശം.
അപ്പുണ്ണിയെയും മൊബൈലും കിട്ടാത്ത സാഹചര്യത്തില്‍ ദിലീപിനെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിക്കില്ല. ഈ സാഹചര്യം മുന്‍ നിര്‍ത്തി വീണ്ടും ജാമ്യത്തിന് അപേക്ഷിക്കാമെന്നാണ് ദിീലീപിനു ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതിനുള്ള നീക്കങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് പ്രതിഭാഗം അറിയിച്ചു.
https://www.facebook.com/Malayalivartha