ദിലീപിനെതിരേ പുറമ്പോക്ക് കയ്യേറിയെന്ന ആരോപണത്തില്‍ ഡി സിനിമാസിന്റെയും കരുമാലൂരില്‍ വാങ്ങിയ ഭൂമിയും ഇന്ന് വീണ്ടും അളക്കും
പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതി നില നില്‍ക്കുന്ന സാഹചര്യത്തില്‍ ദിലീപിന്റെ ഡി സിനിമാസിന്റെയും കരുമാലൂരിലെയും ഭൂമി ഇന്ന് വീണ്ടും അളക്കും. ഇന്ന് രാവിലെ പതിനൊന്നരയോടെ സര്‍വേ തുടങ്ങും. ദിലീപിന് വേണ്ടി ഡി സിനിമാസിന്റെ മാനേജരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ സര്‍വേയറുടെ നേതൃത്വത്തിലാണ് റീ സര്‍വേ നടപടികള്‍ നടക്കുക. തീയറ്ററിനൊപ്പം അതേ സര്‍വേ നമ്പരിലുള്ള മറ്റ് ഭൂമികള്‍ അളക്കുന്നതിനായി ഏഴ് വ്യക്തികളോടും വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എറണാകുളം കരുമാലൂരില്‍ എട്ടു വര്‍ഷം മുമ്പ് ദിലീപ് വാങ്ങിയ സ്ഥലത്തും റീ സര്‍വേ നടപടികളുണ്ടാകും. കരുമാലൂര്‍ പഞ്ചായത്തിലെ കാരയ്ക്കാത്തുരുത്തില്‍ രണ്ടേക്കര്‍ ഭൂമി ദിലീപ് ആദ്യഭാര്യ മഞ്ജുവിന്റെ പേരിലായിരുന്നു വാങ്ങിയത്. ഇവിടെ പുറപ്പള്ളിക്കാവില്‍ ഒരേക്കറോളം വരുന്ന ഭൂമിയും ദിലീപ് കൈവശപ്പെടുത്തിയതായിട്ടാണ് ആരോപണം. ഇവിടെ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലായിരിക്കും നടപടികള്‍.
അതിനിടെ കുമരകത്ത് ദിലീപ് വാങ്ങി മറിച്ചുവിറ്റ ഭൂമിയില്‍ കയ്യേറ്റമില്ലെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഭൂമി കയ്യേറിയതായി കണ്ടെത്താനായിട്ടില്ലെന്നാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കളക്ടര്‍ സിഎ ലത നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട്.
കായല്‍ ഭൂമി െകെയേറി വില്‍പ്പന നടത്തിയെന്ന ആരോപണത്തിനു രേഖകളുടെ പിന്‍ബലമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. നടിക്കേസില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണു 2007 ല്‍ കുമരകത്തു നടത്തിയ ഭൂമിയിടപാടില്‍ െകെയേറ്റമുണ്ടെന്നു ആരോപണമുയര്‍ന്നത്. ഇതോടെ, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇടപെട്ടു സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ക്കു നിര്‍ദേശം നല്‍കി.
കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് അഡീ. തഹസീല്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം ഭൂമി സന്ദര്‍ശിച്ച് തെളിവെടുത്ത് അളന്നു തിട്ടപ്പെടുത്തി. ഇതിനു ശേഷമാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പ്രകാരം ദിലീപ് വിറ്റ ഭൂമിയില്‍ െകെയേറ്റമുണ്ടെന്നു കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഭൂമി ഇടപാടിന്റെ രേഖകളിലൊന്നും പുറമ്പോക്കു മറിച്ചു വിറ്റതായി കണ്ടെത്തിയിട്ടില്ല.
ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടുമില്ല. നിര്‍മണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ െകെയേറ്റമാണെന്നു സ്ഥാപിക്കാന്‍ സാധിക്കില്ല. കായല്‍ തീരത്തു ജലസേചന വകുപ്പു നേരിട്ടാണു കല്ലുകെട്ടിയിരിക്കുന്നത്. വെള്ളത്തിന്റെ ഒഴുക്കിനനുസരിച്ചു കായല്‍ ഭൂമി കയറിയും ഇറങ്ങിയും കിടക്കും. അതുകൊണ്ടു തന്നെ ഇതു െകെയേറ്റമാണെന്നു കണക്കാക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2005 ലാണു കുമരകത്തെ മൂന്ന് ഏക്കര്‍ 31 സെന്റ് ദിലീപ് വാങ്ങിയത്. 2007 ല്‍ മുംെബെ സ്വദേശിയുടെ ദുബായ് ആസ്ഥാനമായുള്ള കമ്പനിക്കു ഭൂമി മറിച്ചു വിറ്റു
https://www.facebook.com/Malayalivartha