കോവളം കൊട്ടാരം സ്വകാര്യ റിസോര്‍ട്ടിന് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം
കോവളം കൊട്ടാരം സ്വകാര്യ റിസോര്‍ട്ടിന് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തിക്കൊണ്ടാകും ഭൂമി കൈമാറുന്നത്. പ്രമുഖ വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍.പി ഗ്രൂപ്പിനാണ് കോവളം കൊട്ടാരം കൈമാറുക. ഇതു സംബന്ധിച്ച തീരുമാനം ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കൈക്കൊണ്ടത്.
കോവളം കൊട്ടാരവും ഭൂമിയും സര്‍ക്കാരില്‍ നിലനിര്‍ത്തണം എന്നായിരുന്നു സി.പി.ഐ നിലപാട്. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ നടപടി. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനടക്കം മറ്റ് മൂന്ന് സി.പി.ഐ മന്ത്രിമാരും ആയുര്‍വേദ ചികിത്സയ്ക്കായി അവധിയിലായതിനാല്‍, രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐയില്‍ നിന്നും മന്ത്രി തിലോത്തമന്‍ മാത്രമാണ് പങ്കെടുത്തത്.
https://www.facebook.com/Malayalivartha