വിന്‍സെന്റ് എം എല്‍എയുടെ അറസ്റ്റ്: 2 താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പീഡനക്കേസില്‍ എം.വിന്‍സെന്റ് എം.എല്‍.എയുടെ അറസ്റ്റിനെ തുടര്‍ന്ന് പ്രദേശത്ത് എല്‍.ഡി.എഫ് യു.ഡി.എഫ് സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ.
കേരള പൊലീസ് ആക്ട് പ്രകാരം തിരുവന്തപുരം ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇതോടെ പ്രദേശത്ത് പ്രകടനങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും 15 ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെര്‍ത്തി.
വിന്‍സെന്റ് എം.എല്‍.എയെ അനുകൂലിച്ചും പ്രതികൂലിച്ചും സമരം നടത്തിയവര്‍ കഴിഞ്ഞ ദിവസം ബാലരാമപുരത്ത് ഏറ്റുമുട്ടിയിരുന്നു. കല്ലേറില്‍ ഇരു വിഭാഗങ്ങളിലെയും നിരവധി പ്രവര്‍ത്തകര്‍ക്കും, 4 എസ്&്വംിഷ;.ഐമാരടക്കം 50ഓളം പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചു വിട്ടത്.
https://www.facebook.com/Malayalivartha