നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു
വടക്കന്‍ കശ്മീരിലെ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. ബന്ദിപ്പോറ ജില്ലയിലെ ഗുറെസ് മേഖലയിലായിരുന്നു സംഭവം. നിയന്ത്രണ രേഖയില്‍ അസ്വഭാവിക നീക്കം ശ്രദ്ധയില്‍പ്പെട്ട സൈന്യം നുഴഞ്ഞു കയറാനുള്ള ശ്രമത്തെ ആദ്യം എതിര്‍ത്തു. തുടര്‍ന്ന് ഏറ്റുമുട്ടലിന് സമാനമായ സാഹചര്യത്തിലേയ്ക്ക് എത്തിയതോടെ വധിക്കുകയായിരുന്നു.
ഇക്കൊല്ലം മാത്രം ഇത്തരത്തിലുള്ള 22 നുഴഞ്ഞുകയറ്റ ശ്രമങ്ങളെ ചെറുക്കാന്‍ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്. 38 ഓളം നുഴഞ്ഞുകയറ്റക്കാരെ ഈ വര്‍ഷം വധിച്ചതായാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha