കോടിയേരിയുടെ മകന്റെ വീടിനുനേരെ ആക്രമണം; വാഹനം തകര്‍ത്തു
വെള്ളിയാഴ്ച പുലര്‍ച്ചെയാണ്, തിരുവനന്തപുരം മരുതുംകുഴിയിലുള്ള ബിനീഷിന്റെ വീട് ആക്രമിച്ചത്. വീടിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനം അക്രമികള്‍ എറിഞ്ഞുതകര്‍ത്തു. ആക്രമണ സമയത്ത് കോടിയേരി ബാലകൃഷ്ണന്‍ വീട്ടിലുണ്ടായിരുന്നില്ല.
നേരത്തെ, ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന്റേതടക്കം ആറു വാഹനങ്ങള്‍ അടിച്ചു തകര്‍ത്തിരുന്നു. പോലീസ് നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. അക്രമികളെ തടയാന്‍ ശ്രമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെ അക്രമികള്‍ പോലീസുകാരനെ മര്‍ദിക്കുകയായിരുന്നു. മണക്കാട് സിപിഎം കൗണ്‍സിലര്‍ ഐ.പി.ബിനുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നു ബിജെപി ആരോപിച്ചു.
https://www.facebook.com/Malayalivartha