എല്ലാരും കുടുങ്ങും; സാമ്പത്തിക ഇടപാടുകളൊന്നും വെറുതെ വിടില്ല
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനൊപ്പം കുടുങ്ങിയിരിക്കുന്നത് പത്തു താരങ്ങള്‍. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരും രണ്ടാം ഭാര്യ കാവ്യമാധവനും അടക്കം ഇതിനോടകം പത്തിലേറെ താരങ്ങള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടു കഴിഞ്ഞു. മൂന്നു എംഎല്‍എമാരും സിനിമാ മേഖലയിലെ പ്രമുഖരും സംഭവത്തില്‍ കുടുങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ ക്രൂര പീഡനത്തിനു ഇരയാക്കിയത്. നടിയെ പീഡിപ്പിക്കുകയും, ലൈംഗികമായി അതിക്രമം നടത്തുകയും ചെയ്ത ശേഷം സംഭവങ്ങളെല്ലാം പ്രതികള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.
ഇതിനു പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും, സംഭവം സംബന്ധിച്ചു അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ആദ്യം രംഗത്ത് എത്തിയത് ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാരിയരായിരുന്നു. ഇതിനു പിന്നാലെ കേസിലെ പ്രധാന പ്രതികളായ ക്വട്ടേഷന്‍കാരെയെല്ലാം പൊലീസ് പിടികൂടുയും ചെയ്തു.
ഇതിനു പിന്നാലെ പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന ആരോപണം അടക്കം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി പൊലീസ് സംഘം ദിലീപിനെ ചോദ്യം ചെയ്യുന്നതും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുന്നതും. ഇതിനു പിന്നാലെ മലയാള സിനിമയിലെ പ്രമുഖര്‍ അടക്കം നിരവധി പേര്‍ പൊലീസിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടു. ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയായിരുന്നു ആദ്യം ചോദ്യം ചെയ്തത്. പിന്നീട്, ദിലീപുമായി ബന്ധപ്പെട്ട പലരെയും പൊലീസ് സംഘം ചോദ്യം ചെയ്തു. ഏറ്റവും ഒടുവിലായി കാവ്യ മാധവനെയും, അമ്മയെയും ഗായിക റിമി ടോമിയെയും പൊലീസ് സംഘം ഇതിനോടകം തന്നെ ചോദ്യം ചെയ്തു കഴിഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കാവ്യ, അമ്മ, നമിത പ്രമോദ്, റിമി ടോമി, നാദിര്‍ഷാ, മുകേഷ്, ധര്‍മ്മജന്‍, ഷാജോണ്‍, അജു വര്‍ഗീസ്, സലിം കുമാര്‍ എന്നിവരെയാണ് പൊലീസ് സംഘം ചോദ്യം ചെയ്തത്. എംഎല്‍എമാരായ പി.ടി തോമസ്, അന്‍വര്‍ സാദത്ത്, മുകേഷ് എന്നിവരെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha