യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരിയും ഭര്‍ത്താവും ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍
പൊലീസ് പറയുന്നത്: ആദ്യം ക്വട്ടേഷന്‍ നല്‍കാനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍ നടന്നില്ല. പ്രതിഫലമായി അരലക്ഷം രൂപ തന്നാല്‍ കൃത്യം നിര്‍വഹിക്കാമെന്നു ഗോപകുമാര്‍ ഏറ്റു. കര്‍ക്കടകവാവു ദിവസം വീട്ടില്‍ എല്ലാവരെയും മര്‍ദ്ദിച്ചു ബഹളമുണ്ടാക്കിയ ഷൈന്‍മോനെ മദ്യം നല്‍കാമെന്നു പറഞ്ഞു ഗോപകുമാറിന്റെ വീട്ടില്‍ തന്ത്രപൂര്‍വം വരുത്തി. മദ്യപിച്ചു ലക്കുകെട്ട ഷൈന്‍മോനെ വീടിന്റെ പിന്നില്‍വച്ച് ഉടുമുണ്ട് ഉപയോഗിച്ച് ഇരുവരും ചേര്‍ന്നു കഴുത്തു ഞെരിച്ചു കൊന്നു. ഈ സമയം സഹോദരി ഗോപകമാറിന്റെ വീട്ടില്‍ ഉണ്ടായിരുന്നു. മൃതദേഹം കാറില്‍ കയറ്റി ഇത്തിക്കരയിലെ കൊച്ചുപാലത്തിനടുത്തെത്തി റോഡില്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. കാറില്‍ ഭര്‍ത്താവിനും ഗോപകുമാറിനും പുറമേ സഹോദരിയും ഉണ്ടായിരുന്നു. ഷൈന്‍മോന്റെ പോക്കറ്റില്‍നിന്നു മദ്യം വാങ്ങിയ ബില്ലിന്റെ ഒരു ഭാഗവും ഒരു സ്വര്‍ണ കൈച്ചെയിനും ലഭിച്ചിരുന്നു. മദ്യം വാങ്ങിയ ബില്ലിന്റെ ഒരു ഭാഗം മൃതദേഹം ഉപേക്ഷിക്കാനായി കൊണ്ടുവന്ന കാറില്‍നിന്നു പൊലീസ് കണ്ടെത്തി. മൃതദേഹത്തിന് അരികില്‍നിന്നു കണ്ടെത്തിയ സ്വര്‍ണ ചെയിന്‍ ഒന്നാം പ്രതിയായ ഗോപകുമാറിന്റെതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം ഉപേക്ഷിച്ചു പോകുമ്പോഴാണു ഷൈന്‍മോന്റെ മുണ്ട് കാറിനുള്ളില്‍ കാണപ്പെട്ടത്. കൊച്ചുപാലത്തില്‍ നിന്നു താഴേക്ക് ഇട്ടെങ്കിലും പാലത്തിന്റെ കൈവരിയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. സംഭവം നടന്നത് ഓച്ചിറ പൊലീസ് സ്‌റ്റേഷന്റെ പരിധിയിലായതിനാല്‍ തുടര്‍ അന്വേഷണത്തിനായി കേസ് കരുനാഗപ്പള്ളി പൊലീസിനു കൈമാറുമെന്നു ചാത്തന്നൂര്‍ എസിപി ജവാഹര്‍ ജനാര്‍ദ് അറിയിച്ചു.
https://www.facebook.com/Malayalivartha