കണ്‍മുമ്പില്‍ കാമുകന്‍ മകനെ ഇടിച്ചു വീഴ്ത്തി, മകനേയും ഭര്‍ത്താവിനേയും വധിക്കാന്‍ ക്വട്ടേഷന്‍; കൊല്ലത്തെ ലേഡി ഡോക്ടർ രശ്മി പിള്ളയെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
കൊല്ലത്ത് മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് പിടിയിലായ ഡോക്ടര്‍ രശ്മിയുടെ പിന്നമ്പുറകഥകള്‍ ഞെട്ടിക്കുന്നത്. കഴിഞ്ഞ ദിവസം മദ്യപിച്ച് വാഹനമൊടിച്ചു നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച സംഭവത്തിലാണു ഡോ: രശ്മി പിടിയിലായത്. രശ്മിയെ കുറിച്ച് ഇപ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിരങ്ങളാണ്. ഭർത്താവിനെ കൊല്ലാനായി ക്വട്ടേഷൻ കൊടുത്തതിനു പിന്നാലെ സ്വന്തം മകനെ കൊല്ലാനും ശ്രമം നടത്തിയെന്ന ആക്ഷേപമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കാമുകനുമായി ചേർന്ന് കാറിൽ മദ്യപിച്ച് അരുതാത്ത രീതിയിൽ കണ്ടത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മകനെ അപായപ്പെടുത്താൻ രശ്മിയും കാമുകനും ശ്രമിച്ചത്. 2016 മാർച്ച് 31 നായിരുന്നു സംഭവം. രശ്മിയുടെ ഡീലർഷിപ്പിലുള്ള കുറ്റിവട്ടത്തെ പ്രീപരമേശ്വരാ ഫ്യുവൽസ് എന്ന പെട്രോൾ പമ്പിൽ വച്ച് രശ്മിയുടെ കാമുകൻ പ്രശാന്ത് ബി.ഡി.എസിന് പഠിക്കുന്ന മകൻ മാധവ് സുനിലിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കാറിടിച്ചതിനെത്തുടർന്നു താഴെ വീണ മാധവിനെ വീണ്ടും ഇടിക്കാനായി ശ്രമിച്ചപ്പോൾ മാധവ് ഒഴിഞ്ഞുമാറുകയായിരുന്നു.
'രശ്മിയുടെ ഉടമസ്ഥതയിലുള്ള ശ്രീ പരമേശ്വരാ പെട്രോൾ പമ്പിൽ രശ്മിയെ കാണാനായി പോയതായിരുന്നു മാധവ്. അവിടെ രശ്മിയുടെ കെഎൽ 23 ജി 7711 എന്ന നമ്പറിലുള്ള കാർ കിടക്കുന്നത് കണ്ടു. അമ്മ കാറിനകത്തുണ്ടോയെന്നു നോക്കാനായി അടുത്തേക്കു ചെന്നപ്പോൾ ഡ്രൈവർ സീറ്റിൽ ഇരുന്ന രശ്മിയുടെ സുഹൃത്ത് പ്രശാന്ത് മാധവിന്റെ നേരെ ഒരു ചുറ്റിക എടുത്തു വീശി, പെട്ടെന്ന് മാധവ് ഒഴിഞ്ഞുമാറി. ഈ സമയം പമ്പിന്റെ ഓഫീസിൽ നിന്നും ഇറങ്ങി വന്ന രശ്മിയോട് പ്രശാന്ത് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച കാര്യം പറഞ്ഞു.
എന്നാൽ, 'നീ നിന്റെ പാടു നോക്കി പോടാ' എന്ന് പറഞ്ഞ് കാറിലേക്ക് കയറി. അച്ഛനോട് ഇക്കാര്യം പറയാനായി ഫോൺ ചെയ്ത സമയം പ്രശാന്ത് കാർ മുന്നോട്ടെടുത്ത് മാധവിനെ ഇടിക്കുകയായിരുന്നു. കാർ ഇടതുകാലിൽ തട്ടിയതിനെ തുടർന്ന് തെറിച്ചു വീണ മാധവിന്റെ നേർക്ക് വീണ്ടും കാർ കയറ്റാൻ ശ്രമം നടത്തി. ഒഴിഞ്ഞു മാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു'...
2016 ജനുവരി 27നു രാത്രി 11.30 ന് തോപ്പിൽ കടവിൽ വച്ച് മാധവും സഹോദരൻ രാഘവും രശ്മിയെ മദ്യപിച്ച് അരുതാത്ത രീതിയിൽ പ്രശാന്തിനൊപ്പം ചേർന്ന് കണ്ടതിനെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പക മൂലമാവാം ഇത്തരത്തിൽ പ്രവർത്തിക്കാൻ കാരണമെന്ന് കാട്ടി ഡി.ജി.പിക്കും ചവറ പൊലീസിലും പരാതി നൽകുകയും ചെയ്തു. ഇതിന്റെ അന്വേഷണം നടന്നുവരികയാണ്. ഇതോടെ രശ്മിയുടെ രണ്ടു മക്കളും ഹൈക്കോടതിയെ സമീപിച്ച് പൊലീസ് പ്രൊട്ടക്ഷൻ നേടിയിരിക്കുകയാണ്. രശ്മിയുടെ മകനെ ആക്രമിച്ച പ്രശാന്ത് ഏതാനും മാസങ്ങൾക്ക് മുൻപ് ആത്മഹത്യ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha