മൂന്നാറിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് കേറ്ററിങ് വാനിൽ സുനി എത്തിയത് നടിയെ ആക്രമിക്കാൻ;കേസിലെ നിർണായക വിവരങ്ങൾ പുറത്ത്
നടിയെ ആക്രമിക്കാൻ പൾസർ സുനി പദ്ധതി തയാറാക്കിയതിന്‍റെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു. കൊച്ചിയിലെ മുറിയിൽ നിന്നും മുങ്ങിയ സുനി മൂന്നാറിലെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയ ശേഷം അവിടെ നിന്നാണ് നടിയെ ആക്രമിക്കാൻ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെടുന്നത്.
14നാണ് പൾസർ സുനി കൊച്ചിയിൽ നിന്നും മൂന്നാറിലേക്ക് പോകുന്നത്. ഷൂട്ടിങ് സൈറ്റിലേക്കാവശ്യമായ കേറ്ററിങ്ങ് വാഹനവുമായിട്ടാണ് സുനി യാത്ര തിരിച്ചത്. തുടർന്ന് 16ന് തമ്മനത്തെത്തി. കേറ്ററിങ്ങിന് ഉപയോഗിക്കുന്ന വയനാട് സ്വദേശിയുടെ വാനുമായിട്ടാണ് എത്തിയത്. തമ്മനത്ത് ഡ്രൈവർമാർ എടുത്തിട്ടിരിക്കുന്ന മുറിയിൽ രാത്രി വൈകിയും മദ്യപിച്ച ശേഷാമാണ് സുനി വാനുമായി മുങ്ങുന്നത്. വണ്ടി കൊടുത്തവരോട് പോലും എങ്ങോട്ടാണു പോകുന്നതെന്നു പറഞ്ഞില്ല.
നേരത്തെ ദിലീപിന്‍റെ ഡ്രൈവറും മാനേജരുമായിരുന്ന അപ്പുണ്ണിയുടെ കേറ്ററിങ് വാഹനത്തിന്‍റെ ഡ്രൈവറായും സുനി പ്രവര്‍ത്തിച്ചിട്ടുണ്ട്. അപ്പുണ്ണിയുടെ നാല് ട്രാവലറുകള്‍ മിക്കവാറും ദിലീപിന്‍റെ ചിത്രങ്ങളുടെ ഷൂട്ടിങ്ങിന് വേണ്ടിയാണ് ഓടിയിരുന്നത്. ഇവയുടെ ഡ്രൈവര്‍മാരില്‍ ഒരാളായിരുന്നു പള്‍സര്‍ സുനി.
ഫെഫ്‌കയുടെ ഡ്രൈവേഴ്‌സ് യൂണിയന്‍ പൊളിക്കാന്‍ വേണ്ടിയാണ് ഇവരെ കൊണ്ടുവന്നതെന്നു പരാതിയുണ്ടായിരുന്നു. ഡ്രൈവര്‍മാരുടെ ശമ്പളവര്‍ധന പ്രശ്‌നവുമായി ബന്ധപ്പെട്ട് അപ്പുണ്ണിയുടെ വണ്ടികളില്‍ പോകുന്നതിന് ഡ്രൈവര്‍മാര്‍ക്ക് യൂണിയന്‍ വിലക്കുള്ളതിനാലാണ് യൂണിയന്‍ കാര്‍ഡില്ലാത്ത പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ഡ്രൈവര്‍മാരെ വച്ച് അപ്പുണ്ണി വണ്ടി ഓടിപ്പിച്ചത്.
https://www.facebook.com/Malayalivartha