സിപിഎം- ബിജെപി സംഘര്‍ഷം രൂക്ഷമായ തലസ്ഥാന ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി
സിപിഎം- ബിജെപി സംഘര്‍ഷം രൂക്ഷമായ തലസ്ഥാന ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. പാര്‍ട്ടി ഓഫീസുകളിലും പ്രധാനകേന്ദ്രങ്ങളിലും കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, ആക്രമണത്തെപ്പറ്റി പരസ്പരം പഴിചാരുകയാണു രണ്ടു പാര്‍ട്ടികളും.
സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണു ആക്രമണമെന്നു ബിജെപി ആരോപിച്ചു. സംഘര്‍ഷം ആസൂത്രിതമെന്നും സിപിഎം പ്രതികരിച്ചു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ഇല്ലാതാക്കാനായിരുന്നു ആക്രമമണമെന്നു ബിജെപി ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചു. ഗുണ്ടകള്‍ പൊലീസിന്റെ തണലില്‍ അഴിഞ്ഞാടുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ പറഞ്ഞു
.
സംഘര്‍ഷം ആസൂത്രിതമാണെന്നും മെഡിക്കല്‍ കോഴയില്‍ നിന്ന്
ശ്രദ്ധതിരിക്കാനാണും ബിജെപിയുടെ ശ്രമമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബിജെപിയുടെ മുഖം കൂടുതല്‍ വികൃതമായെന്നും കോടിയേരി ആരോപിച്ചു. വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പുല!ര്‍ച്ചെയുമാണു തലസ്ഥാനത്ത് ആക്രമികള്‍ അഴിഞ്ഞാടിയത്.
ഒരുസംഘമാളുകള്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉപയോഗിക്കുന്ന കാര്‍ ഉള്‍പ്പെടെ ആറുവാഹനങ്ങള്‍ക്കു കേടുവരുത്തി. ഓഫിസിലെ ജനലുകളും തകര്‍ത്തു.
സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിനുനേരെയും കല്ലേറുണ്ടായി. കാറിനും വീടിനും കേടുപറ്റി. ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകരുടേയും നേതാക്കളുടേയും വീടുകള്‍ക്കുനേരെ പലയിടത്തും ആക്രമണമുണ്ടായി. കൗണ്‍സിലര്‍ ഐ.പി.ബിനുവിന്റെ വീടും ആക്രമിച്ചു.
https://www.facebook.com/Malayalivartha