ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ഇന്ന് പുലര്‍ച്ചെ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തെതുടര്‍ന്ന് രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തരവാദിത്തനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ രണ്ട് പോലീസുകാര്‍ക്ക് നേരെയാണ് നടപടിയെടുത്തിരിക്കുന്നത്.
സംഭവം നടക്കുന്ന സമയത്ത് ഒരു പോലീസുകാരന്‍ മാത്രമാണ് അക്രമികളെ എതിര്‍ത്തത്. അപ്പോള്‍ നിഷ്‌ക്രിയരായി നോക്കിനിന്ന രണ്ട് പേര്‍ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. സിസിക്യാമറയിലും ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പ്രതിരോധം തീര്‍ത്ത സിവില്‍ പോലീസുകാരന്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.
നേരത്തെ പോലീസുകാരാണ് അക്രമികള്‍ക്ക് ഗേറ്റ് തുറന്ന് കടുത്തത് എന്നുള്ള ആരോപണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് രംഗത്തുവന്നിരുന്നു.
അക്രമണത്തെ തുടര്‍ന്ന് തലസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് പ്രകടനത്തിന് നിരോധനമുണ്ട്. പാര്‍ട്ടി ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് നഗരത്തില്‍ പ്രകടനം നടത്തുമെന്ന് ബിജെപി അറിയിച്ചിരുന്നു.
ആറ് ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതിലും ഒരു പക്ഷത്തിന് മാത്രമാണ് കസ്റ്റഡിയില്‍ എടുക്കുന്നു എന്ന ബിജെപി ആരോപിച്ച് രംഗത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടി ഓഫീസുകള്‍ക്ക് സുരക്ഷ ഉയര്‍ത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha