ഗുണ്ടാത്തലവൻ, പിടിച്ചു പറിക്കാരൻ; അതുല്‍ ശ്രീവക്കെതിരെ കള്ളക്കേസ്: വളര്‍ന്നു വരുന്ന കലാകാരന്റെ ഭാവി തകര്‍ക്കുകയാണെന്ന് അദ്ധ്യാപകരും ബന്ധുക്കളും
കോഴിക്കോട് പൊക്കുന്ന് ഗുരുവായൂരപ്പന്‍ കോളേജിലെ വിദ്യാർത്ഥിയും സിനിമ സീരിയല്‍ താരവുമായ അതുല്‍ ശ്രീവയെ പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്ന ആരോപണവുമായി ച്ഛന്‍ ശ്രീധരന്‍ രംഗത്ത്. കോളേജിലെ നിസാര വാക്കേറ്റത്തെ പണംതട്ടലാക്കി മാറ്റിയത് ഒരു പോലീസുകാരന്റെ മകനാണെന്നാണ് ആരോപണം. കോളേജിൽ കുട്ടികള്‍ തമ്മിലുണ്ടായ ഉന്തും തള്ളുമാണ് ഇത്രയും വലിയ പ്രശ്‌നമാക്കി മാറ്റിയത്. ചായ കുടിക്കാന്‍ പൈസ ചോദിച്ചു തുടങ്ങിയ ചെറിയ പ്രശ്‌നമാണ്. സംഘര്‍ഷത്തില്‍ യാതൊരു പരുക്കുമില്ലാത്ത ആദര്‍ശ് വിജയന്‍ എന്ന കുട്ടിയാണ് അതുലിനെതിരെ പരാതി നല്‍കിയത്.
പരാതിയില്‍ ഒത്തുതീര്‍പ്പ് ചെയ്യിക്കാമെന്ന് പറഞ്ഞാണ് പോലീസ് അതുലിനെ വിളിച്ചത്. എന്നിട്ടാണ് 301 വകുപ്പ്, റോബറി എന്നിവയൊക്കെ ചാര്‍ജ് ചെയ്ത് അവനെ അറസ്റ്റ് ചെയ്തതെന്ന് അതുലിന്റെ പിതാവ് പറഞ്ഞു. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു പണം തട്ടിയെന്ന പരാതിയില്‍ അതുല്‍ ശ്രീവയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ അവസാനവര്‍ഷ ഇംഗ്ലീഷ് വിഭാഗം ബിരുദ വിദ്യാര്‍ത്ഥിയാണ് അതുല്‍ ശ്രീവ. ടെലിവിഷന്‍ സീരിയലായ എം80 മൂസയിലൂടെയാണ് അതുല്‍ അഭിനയ രംഗത്തെത്തിയത്. പിന്നീട് മോഹന്‍ലാലിനൊപ്പം ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന സിനിമയിലും അഭിനയിച്ചു.
കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഉന്തുംതള്ളുമാണ് പൊലീസ് വളച്ചൊടിച്ച് ഗുണ്ടാ ആക്രമണമായി മാറ്റിയതെന്ന് ശ്രീധരന്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ എഎസ്‌ഐയുടെ മകനും അതുലും തമ്മിലുള്ള ചെറിയ പ്രശ്‌നമാണ് ഇത്രയ്ക്ക് വലിയൊരു കേസാക്കി മാറ്റിയത്. പരാതിക്കാരനായ കുട്ടി ആദര്‍ശിന്റെ അച്ഛന്‍ വിജയന്‍ എഎസ്‌ഐയാണ്. ബത്തേരി സ്‌റ്റേഷനിലാണ് ഇയാള്‍ ജോലി ചെയ്യുന്നതെന്നാണ് അറിവ്. വൈരാഗ്യത്തോടെയാണ് പോലീസ് അതുലിനോട് പെരുമാറിയത്. സ്‌റ്റേഷനില്‍ വച്ച് അവനോടു അഭിനയിച്ചു കാണിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. കൈയ്ക്ക് വയ്യെന്ന് പറഞ്ഞിട്ടും അവരവനെ വെറുതെ വിട്ടില്ല. അഭിനയിക്കെടാ എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. സ്‌റ്റേഷനില്‍ എന്റെ കുട്ടിക്ക് മാനസികമായ ഉപദ്രവം ഉണ്ടായിട്ടുണ്ട്. ഒരു സ്ഥിരം കുറ്റവാളിയെപോലെയാണ് പോലീസ് അവനോട് പെരുമാറുന്നത്. ആറു ദിവസമായി ഇതുവരെ ജാമ്യം കിട്ടിയിട്ടില്ല.
അവന്റെ കോളജ് പ്രിന്‍സിപ്പല്‍ തന്നെ പറഞ്ഞിട്ടുണ്ട് അവിടെ ഗുണ്ടാ സംഘം പ്രവര്‍ത്തിക്കുന്നില്ലെന്ന്. അടികൊള്ളാതിരിക്കാന്‍ പ്രതിരോധിച്ചതാണ് എന്റെ മകന്‍. ആ സംഘര്‍ഷത്തില്‍ കുറേ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടും അതുലിനെതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നത്. അടിപിടിയില്‍ പരുക്ക് പറ്റിയതും അവനാണ്. സിനിമയിലും സീരിയലിലും അഭിനയിക്കുന്ന കുട്ടിയാണ് അവന്‍. പഠിത്തത്തിനുള്ള പണം വരുമാനമായി അവന്‍ തന്നെ ഉണ്ടാക്കുന്നുണ്ട്. പിന്നെ മറ്റുള്ളവരില്‍ നിന്ന് പത്തോ നൂറോ വാങ്ങിക്കേണ്ട കാര്യമെന്താണ്? ആലോചിച്ചാല്‍ തന്നെ മനസ്സിലാകുന്ന കാര്യമാണ്. ഒത്തുതീര്‍പ്പ് ശ്രമങ്ങളൊന്നും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്റെ കുട്ടിയുടെ ഭാവി ഇല്ലാതാക്കുകയാണ് ഇപ്പോള്‍ പൊലീസിന്റെ ലക്ഷ്യം. ശ്രീധരന്‍ പറയുന്നു.
അതിനിടെ പ്രശ്‌നത്തില്‍ അതുല്‍ ശ്രീവയെ അറസ്റ്റ് ചെയ്തത് പോലീസിന്റെ ഗൂഢാലോചനയെന്ന് സംശയിച്ച് കോളജ് അധികൃതരും പ്രിന്‍സിപ്പലും രംഗത്തുവന്നു. ഗുരുവായൂരപ്പന്‍ കോളജില്‍ ഗുണ്ടാസംഘം ഉണ്ടെന്ന വാര്‍ത്ത കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി. രാമചന്ദ്രന്‍ നിഷേധിച്ചു. സാധാരണ കോളജുകളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ നടക്കുന്ന പ്രശ്‌നങ്ങളെ ഇവിടെയുമുള്ളൂ എന്നും ഇത്തരത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ പുറത്തുവരുന്നത് ദുഃഖകരമാണെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. സീരിയലിന്റെ തിരക്ക് കാരണം അതുലിന് ഹാജര്‍ കുറവാണ്. വല്ലപ്പോഴും കോളജിലെത്തുന്ന വിദ്യാര്‍ത്ഥി ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്നതെങ്ങനെയെന്നും പ്രിന്‍സിപ്പല്‍ ചോദിച്ചു.
https://www.facebook.com/Malayalivartha