റൈഡ് നടത്താന്‍ വാടകയ്ക്ക് കാര്‍ മാത്രമല്ല ബൈക്കും കിട്ടും ഓണ്‍ലൈനില്‍
ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ നമ്മുടെ നിരത്തുകള്‍ക്ക് സുപരിചിതമാണ്.ഇനി ഊബര്‍ ടാക്‌സി സര്‍വീസ് പോലെ ഓണ്‍ലൈന്‍ വഴി ബൈക്കും വാടകയ്ക്ക് എടുക്കാന്‍ സാധിക്കും.
ബംഗളൂരുവിലെ റോയല്‍ ബ്രദേഴ്‌സ് ബൈക്ക് റെന്റേഴ്‌സ് കമ്പനിയാണ് തിരുവനന്തപുരവും കൊച്ചിയും അടക്കമുള്ള നഗരങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ആഡംബര ബൈക്കുകളടക്കം 10 മണിക്കൂര്‍ മുതല്‍ 2 മാസം വരെ വാടകയ്‌ക്കെടുക്കാന്‍ സാധിക്കും.
റോയല്‍ ബ്രദേഴ്‌സ് എന്ന വെബ്‌സൈറ്റില്‍ കയറിയാല്‍ നമുക്ക് ആവശ്യമുള്ള ബൈക്ക് തിരഞ്ഞെടുക്കാം.അതിനോട് ചേര്‍ന്ന് രേഖപ്പെടുത്തിയിരിക്കുന്ന വാടക തിരിച്ചറിയല്‍ രേഖകള്‍ക്കൊപ്പം ഓണ്‍ലൈനായി അടച്ചാല്‍ ബൈക്ക് റെഡി.
ബൈക്കുകള്‍ക്ക് അനുസരിച്ചുള്ള വാടകയേക്കാള്‍ ആയിരം രൂപ കൂടുതലായി മുന്‍കൂര്‍ അടക്കണം.ബൈക്ക് തിരിച്ച് നല്‍കുമ്പോള്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലങ്കില്‍ ഈ അധികപണവും തിരിച്ച് നല്‍കും.
തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഇവരുടെ സേവനം. ആദ്യ അംഗീകൃത ബൈക്ക് റെന്റിങ് കമ്പനിയാണ് റോയല്‍ ബ്രദേഴ്‌സ് ബൈക്ക് റെന്റേഴ്‌സ്.
https://www.facebook.com/Malayalivartha