ദിലീപിന്റെ ജനപ്രീതി കുറഞ്ഞത് അനുഗ്രഹമായി മാറിയത് ജയറാമിന്. ! ഇദ്ദേഹത്തിനിപ്പോള്‍ സിനിമകളുടെ ചാകരക്കാലം
ദിലീപിന് പകരം ജയറാമിനെത്തേടി സിനിമാക്കാര്‍ എത്തുന്നു. പഴയ ജനപ്രിയ സ്ഥാനം നേടാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ നടന്‍. ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുക എന്ന് പറയുന്നപോലെ ആണ് മലയാളസിനിമാലോകത്തിന്റെ നിലവിലുള്ള അവസ്ഥ. നടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയനായകന്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ സിനിമാലോകം ഒന്നടങ്കം ഞെട്ടലില്‍ ആയിരുന്നു. ദിലീപിനെ നായകനാക്കി സിനിമ പിടിച്ച് പാതി വഴിയില്‍ എത്തിച്ചവരും ഇനി സിനിമ തുടങ്ങാന്‍ പദ്ധതി ഇട്ടിരുന്നവരും ദിലീപിന്റെ അറസ്‌റ്റോടെ പ്രതിസന്ധിയില്‍ ആയി.
ഹൈക്കോടതിയില്‍ നിന്നും ദിലീപിന് ജാമ്യം ലഭിച്ചാല്‍ സിനിമ പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് വിശ്വാസിച്ചിരുന്നവര്‍ ആയിരുന്നു കൂടുതലും. എന്നാല്‍ ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടതോടെ ദിലീപിന് പകരം ഒരാള്‍ എന്ന ആശയം എല്ലാവരിലും വളര്‍ന്നു. ദിലീപിന് പകരം ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ സര്‍വ്വര്‍ക്കും ഉണ്ടായിരുന്നുള്ളു, ജയറാം.
വിരലില്‍ എണ്ണാവുന്ന വിജയങ്ങള്‍ ഒഴിച്ചാല്‍ ഒരുപാട് വിജയങ്ങള്‍ ഒന്നും ജയറാമിന് ഇതുവരെ സിനിമയില്‍ ഇല്ല എന്നാല്‍ ഇനിയുള്ള കാലം ജയറാമിന്റെ ശുക്രദശ ആണെന്നാണ് സിനിമാലോകത്തെ സംസാരം. ജയറാമും ദിലീപും ഏഴു ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സ്വപ്ന ലോകത്തെ ബാലഭാസ്‌കരന്‍, കൈകുടന്ന നിലാവ്, ചൈന ടൗണ്, സുധിനം, വൃദ്ധന്മാരെ സൂക്ഷിക്കുക, ട്വന്റി 20 എന്നീ ചിത്രങ്ങളിലാണ് ഒന്നിച്ച് ഇവര്‍ വേഷമിട്ടത്
33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലാഭവനില്‍ നിന്നും ജയറാമിന്റെ പാത പിന്തുടര്‍ന്നാണ് ഗോപാലകൃഷ്ണന്‍ എന്ന ആലുവാക്കാരന്‍ സിനിമയിലേക്ക് എത്തിയത്. പിന്നീട് നേട്ടങ്ങളും ആയി മുന്നേറി ഗോപാലകൃഷ്ണന്‍ ദിലീപ് ആയപ്പോള്‍ പിന്തള്ളിയവരുടെ കൂട്ടത്തില്‍ ആദ്യത്തേത് ജയറാമിനെ ആയിരുന്നു.അത്‌കൊണ്ട് തന്നെ ആകണം ദിലീപ് ജയിലില്‍ ആയപ്പോള്‍ ദിലീപിനെ മുന്നില്‍ കണ്ടിരുന്നവര്‍ എല്ലാം ജയറാമിനെ തേടി എത്തുന്നത്.
https://www.facebook.com/Malayalivartha