ആതിരക്ക് ഇസ്ലാമിനെകുറിച്ച് പഠിക്കാന്‍ കോടതി അനുമതി: ആശങ്കകള്‍ക്ക് വിരാമം
കാസര്‍ഗോഡ് ഉദുമയില്‍ നിന്നും കാണാതായ ആതിരയെ ഹൊസ്ദുര്‍ഗ്ഗ് കോടതിയില്‍ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ അനുവദിക്കണമെന്ന ആതിരയുടെ ആവശ്യം കോടതി അംഗീകരിച്ചു.ജൂലായ് പത്തിന് വീടു വിട്ട ഉദുമ കരിപ്പോടി കണിയാംപാടി സ്വദേശിനിയും കാസര്‍ഗോഡ് ഗവ: കോളജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയുമായ ആതിര(23) പതിനേഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് തിരിച്ചെത്തിയത്.യുവതിയെ രാത്രി എട്ടരയോടെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. തനിക്ക് ഇസ്ലാം മതത്തെ കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ ആഗ്രഹമുണ്ടെന്നും അതിനു വേണ്ടിയാണു താന്‍ വീടു വിട്ടതെന്നും ആതിര കോടതിക്ക് മുന്‍പാകെ വ്യക്തമാക്കി. ഇതോടെ പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൗരയെന്ന നിലയില്‍ ആതിരക്ക് ഇഷ്ടമുള്ള നിലയില്‍ ജീവിക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.
ആതിരയെ കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് ആതിരയെ ബേക്കല്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച് മൊഴിയെടുത്ത ശേഷം രാത്രി എട്ട് മണിയോടെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. ആതിരയെ കോടതിയില്‍ ഹാജരാക്കുന്നതറിഞ്ഞ് നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കോടതി പരിസരത്തെത്തി സംഘടിച്ചു നില്‍ക്കുകയും ഇവരെ പ്രതിരോധിക്കാന്‍ നാട്ടുകാര്‍ മറ്റൊരു ഭാഗത്ത് തടിച്ചു കൂടിയതും സംഘര്‍ഷ സാധ്യത സൃഷ്ടിച്ചുവെങ്കിലും പോലീസ് ലാത്തി വീശി ഇവരെ പിരിച്ചു വിടുകയായിരുന്നു.കോടതി വിധി വരാന്‍ രാത്രി വൈകിയതിനെ തുടര്‍ന്ന് ആതിരയെ രാത്രി കാസര്‍ഗോഡ് മഹിളാ മന്ദിരത്തില്‍ താമസിപ്പിക്കാനും രാവിലെ പത്ത് മണിയോടെ പോലീസ് സുരക്ഷയില്‍ മഞ്ചേരിയിലെ മതപഠന കേന്ദ്രത്തിലെത്തിക്കാനുമാണു നീക്കമെന്നറിയുന്നു.
ഒരു പാസ്‌പോര്‍ട്ട് പോലും ഇല്ലാത്ത താന്‍ ഐഎസിലേക്ക് പോയി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് തീര്‍ത്തും ദുഷ്ടലാക്കോടെയുള്ള നുണപ്രചാരണമാണെന്ന് ആതിര പറഞ്ഞു. ആതിരയുടെ തിരോധാനത്തെ ലൗവ് ജിഹാദ് എന്ന സംഘപരിവാര പ്രചാരണവുമായി കൂട്ടിക്കെട്ടി എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത് ഏറെ വിവാദമായിരുന്നു.
ബിരുദ വിദ്യാര്‍ത്ഥിനിയായിരിക്കെ തന്നെ താന്‍ വിവിധ മതങ്ങളെ കുറിച്ച് പഠനം ആരംഭിച്ചിരുന്നതായും ആതിര വെളിപ്പെടുത്തി. ഇതിലാണ് ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചത്. എല്ലാ അഭ്യൂഹങ്ങള്‍ക്കും കുപ്രചരണങ്ങള്‍ക്കും ആതിര തന്നെ മറുപടി പറഞ്ഞതിനാല്‍ ഇതോടെ വിവാദങ്ങള്‍ അവസാനിക്കാനാണു സാധ്യത.
https://www.facebook.com/Malayalivartha