ബിജെപി ഓഫീസ് ആക്രമണം; ഐപി ബിനു അടക്കം 4 പേര്‍ അറസ്റ്റില്‍
ബിജെപി ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് സിപിഐഎം കൗണ്‍സിലര്‍ ഐപി ബിനു കസ്റ്റഡിയില്‍. എസ്എഫ്‌ഐ നേതാവ് പ്രതിന്‍ സാജി കൃഷ്ണയും ഇക്കൂട്ടത്തിലുണ്ട്. പിടിയിലായത് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് സെന്ററിന് സമീപത്ത് നിന്ന്.അക്രമസംഭവങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പോലീസ് പരിധിയില്‍ നിരോനാജ്ഞ പ്രഖ്യാപിച്ചു. പോലീസ് ആക്ട് പ്രകാരമുള്ള നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചത്. മൂന്നു ദിവസത്തേക്കാണ് നിരോധനാജ്ഞ.
തിരുവനന്തപുരത്തു ബിജെപി ഓഫിസ് ആക്രമിച്ച സിപിഎമ്മുകാരെ സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഇന്നു നടന്ന സംഭവങ്ങള്‍ ബിജെപി, സിപിഎമ്മിനെ പ്രകോപിപ്പിച്ച് അരക്ഷിതാവസ്ഥയുണ്ടാക്കാന്‍ നടത്തിയിട്ടുള്ള ആസൂത്രണത്തിന്റെ ഭാഗമാണെന്നു കോടിയേരി പറഞ്ഞു. ഇതിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ സംയമനം പാലി!ക്കണമെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവം സിപിഎം പരിശോധിച്ചു. ഇത് അപലപനീയമെന്നാണ് വിലയിരുത്തിയിരിക്കുന്നത്. നഗരസഭാകൗണ്‍സിലര്‍ ഐ.പി ബിനുവിന്റെ വീട് ആക്രമിച്ച പശ്ചാത്തലത്തിലായിരുന്നു ഈ സംഭവം. എന്നാലും അത്തരം സംഭവം നടക്കരുതായിരുന്നു. ഇങ്ങനെ ഒരു നടപടി സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതായിരുന്നു എന്നാണ് പാര്‍ട്ടി നിലപാട്.
https://www.facebook.com/Malayalivartha