ഞങ്ങള്‍ക്കുറപ്പായിരുന്നു; അറസ്റ്റുകള്‍ നടന്നതോടെ സത്യം തെളിഞ്ഞെന്ന് നടിയുടെ സഹോദരന്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വമ്പന്‍മാരുടെ അറസ്‌റ്റോടെ സത്യം തെളിഞ്ഞെന്ന് നടിയുടെ സഹോദരന്‍. കേസ് സിബിഐയ്ക്ക് വിടണമെന്ന് സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എന്നാല്‍ കേരള പോലീസില്‍ വിശ്വാസമായിരുന്നെന്നും നടിയുടെ സഹോദരന്‍ രാജേഷ് ബി മേനോന്‍ പറഞ്ഞു.കേസില്‍ തങ്ങള്‍ക്ക് ഒപ്പം നിന്നം മാധ്യമങ്ങള്‍ക്കും നല്ലവാരായി ജനങ്ങള്‍ക്കും നന്ദിയും രാജേഷ് നന്ദിയും രേഖപ്പെടുത്തി. ദൈവത്തിന്റെ കൈപതിഞ്ഞ കേസെന്നാണ് ഇതിനെ രാജേഷ് വിശേഷിപ്പിക്കുന്നത്. രാജേഷ് ബി മേനോന്റെ വാക്കുകള്‍
ദൈവത്തിന്റെ കൈ പതിഞ്ഞ ഈ കേസിന്റെ സത്യം തെളിഞ്ഞതില്‍ സന്തോഷം . നീതി കിട്ടുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു . അതുകൊണ്ടു മാത്രമാണ് കേസ് സിബിഐയ്ക്ക് വിടണമെന്ന് പലരും പറഞ്ഞപ്പോഴും കേരളാ പോലീസില്‍ വിശ്വാസമര്‍പ്പിച്ച് ഞങ്ങള്‍ ഉറച്ചു നിന്നത് .
ഈ കേസിന്റെ തുടക്കം മുതല്‍ പ്രത്യക്ഷമായും പരോക്ഷമായും ഞങ്ങളുടെ കൂടെ നില്‍ക്കുകയും ഞങ്ങള്‍ക്ക് എല്ലാവിധ പിന്‍തുണയും നല്‍കിയ എല്ലാ മാധ്യമ സുഹൃത്തുക്കളോടും കേരളാ പോലീസിനോടും നല്ലവരായ ജനങ്ങളോടും ഒരിക്കല്‍ പോലും ഞാന്‍ കണ്ടിട്ടില്ലാത്ത , ലോകം മുഴുവന്‍ പരന്നു കിടക്കുന്ന എന്റെ ഫേസ്ബുക് സൗഹൃദങ്ങളോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു . സന്തോഷം .
https://www.facebook.com/Malayalivartha