"ഹൈക്കോടതി ചിത്രയോടൊപ്പം" പി യു ചിത്രയെ ലോകമീറ്റില്‍ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി
വിവാദങ്ങള്‍ക്ക് താല്‍കാലിക വിട. പി യു ചിത്രയെ ലോക അത്‌ലറ്റിക്ക് മീറ്റില്‍ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ലോക അത്‌ലറ്റിക് മീറ്റിനുള്ള ടീമില്‍ ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇന്ത്യന്‍ സംഘത്തില്‍ നിന്ന് ചിത്രയെ ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.ഇതോടെ ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റില്‍ മലയാളി താരത്തിന് പങ്കെടുക്കാനാകുമെന്ന പ്രതീക്ഷ സജീവമായിട്ടുണ്ട്. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. തിങ്കളാഴ്ച കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഏഷ്യന്‍ ചാമ്പ്യനായ പി യു ചിത്രയെ ലോക മീറ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോടും അത്ലറ്റിക്സ് ഫെഡറേഷനോടുമാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചിത്ര നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഹൈക്കോടതിയുടെ ഇടപെടലില്‍ സന്തോഷമുണ്ടെന്ന് ചിത്ര പ്രതികരിച്ചു. അത് ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ചിത്ര പറഞ്ഞു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും മെഡല്‍ നേടാന്‍ എല്ലാവരുടേയും പ്രാര്‍ത്ഥന വേണമെന്നും ചിത്ര പറഞ്ഞു.ചിത്രയുടെ മത്സര ഇനമായ 1500 മീറ്റര്‍ മത്സരം ഓഗസ്റ്റ് 4 നാണ് നടക്കുക.
https://www.facebook.com/Malayalivartha