പോലീസ് നീക്കം അതീവ രഹസ്യം : നടിയെ ആക്രമിച്ചതിന് പിന്നില്‍ ഒരു പ്രമുഖ നടനുകൂടി പങ്ക് വ്യക്തമാകുന്നു
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ കൂടാതെ മലയാളത്തിലെ ഒരു പ്രമുഖ നടനുകൂടി പങ്കുണ്ടെന്ന സൂചന പോലീസിന് ലഭിച്ചു. നാളുകളായി ഇദ്ദേഹത്തെ പോലീസിന് സംശയമുണ്ടെങ്കിലും ചില നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചത് കഴിഞ്ഞ ദിവസങ്ങളിലാണ്. അഭിനയം കൂടാതെ സിനിമയിലെ മറ്റ് ചില മേഖലകളിലും സജീവ സാന്നിദ്ധ്യമായ ഇദ്ദേഹം ദിലീപിനെപോലെതന്നെ മലയാള സിനിമ അടക്കി ഭരിക്കുവാന്‍ ശക്തിയുള്ള വ്യക്തിയാണ്. ഈ പ്രമുഖ താരത്തെ അടുത്ത ദിവസം തന്നെപോലീസ് ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തും.
കഴിഞ്ഞ മൂന്ന് മാസമായി പോലീസ് ഇദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ദിലീപിന്റെ അറസ്റ്റിന് ശേഷമുള്ള ഈ നടന്റെ നീക്കങ്ങളാണ് പോലീസിന് കൂടുതല്‍ സംശയം ജനിപ്പിച്ചത്. കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഇദ്ദേഹവുമായുള്ള അടുപ്പത്തെപ്പറ്റി ചോദിച്ചറിഞ്ഞു. ദിലീപുമായി കോടികളുടെ ബിസിനസ്സ് ഇടപാട് ഉള്ളതിന്റെ സൂചനയും ലഭിച്ചിട്ടുണ്ട്.
ആക്രമസംഭവം ഉണ്ടായ ആദ്യസമയം മുതല്‍ നടിയോടൊപ്പം താന്‍ ഉണ്ടെന്ന പ്രതീതിയാണ് അദ്ദേഹം ജനിപ്പിച്ചത്. എന്നാല്‍ ദിലീപിനെ സംശയദൃഷ്ടിയില്‍ നിര്‍ത്തുന്ന ഒരു വാക്കുപോലും അദ്ദേഹം പറഞ്ഞില്ല. നടി ആക്രമിക്കപ്പെട്ടപ്പോള്‍ അഭിനയിച്ച സിനിമയിലെ ചില കാര്യങ്ങള്‍ തേടിയിറങ്ങിയപ്പോഴാണ് ഈ നടനിലേക്കുള്ള ചില നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
ദിലീപ് ജയിലിലായതിന് ശേഷം അദ്ദേഹത്തെ പുറത്തിറിക്കുവാന്‍ നിരന്തര ശ്രമങ്ങളാണ് ഇദ്ദേഹം നടത്തിയത്. ചില രാഷ്ട്രീയ നേതാക്കളുമായി ഇതു സംബന്ധിച്ച രഹസ്യ ചര്‍ച്ചയും അദ്ദേഹം നടത്തി. കൊച്ചി കേന്ദ്രീകരിച്ച് ചില ഗുണ്ടാബന്ധങ്ങള്‍ ഇദ്ദേഹത്തിനുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് ഉണ്ടായിരുന്നതുപോലുള്ള ഒരു പക ഈ നടനും ഉണ്ടായിരുന്നു. അതുപക്ഷേ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ടാണ്. ഇദ്ദേഹത്തിന് നടിയോടുളള പക പക്ഷേ ഇദ്ദേഹം ദിലീപില്‍ നിന്ന് മറച്ചുവച്ചതായാണ് അന്വേഷണ സംഘം കരുതുന്നത്. പള്‍സര്‍ സുനിയുമായി ഇദ്ദേഹത്തിന് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ അറസ്റ്റ് കൂടി ഉണ്ടായാല്‍ മലയാള സിനിമ കുറച്ചുകാലത്തേക്ക് നിശ്ചലമാകാനാണ് സാധ്യത.
https://www.facebook.com/Malayalivartha