എങ്കിലും മിസ്റ്റര്‍ നിതീഷ് ഇതിത്തിരി ക്രൂരമായിപ്പോയി : വീരന്‍ ഇടതുപാളയത്തിലേക്ക്
നിതീഷ് കുമാര്‍ ബി ജെ പി യില്‍ ചേക്കേറിയതോടെ ജെ.ഡിയു വിടാന്‍ നിര്‍ബന്ധിതനാവുന്ന എം.പി.വീരേന്ദ്രകുമാര്‍ ഇടതു മുന്നണിയില്‍ ചേക്കേറുമെന്ന് ഉറപ്പായി. ഇല്ലെങ്കില്‍ രാജ്യസഭാംഗത്വം തെറിക്കുമെന്ന വീരന്റെ ഭയമാണ് കാരണം. ഇപ്പോഴത്തെ അവസ്ഥയില്‍ വീരന്റെ രാജ്യസഭാംഗത്വം ഉടന്‍ തെറിക്കും. അങ്ങനെ വരുമ്പോള്‍ കേരളത്തില്‍ യു ഡി എഫിന് ഒരു രാജ്യസഭാ സീറ്റ് നഷ്ടമാകും. ഒരു രാത്രി വെളുത്തപ്പോള്‍ വന്ന അധികാര മാറ്റം വീരനെയും കൂട്ടരെയും ഞെട്ടിച്ചു.
നിതീഷ് കുമാര്‍ ജെഡിയു പ്രസിഡന്റായിരിക്കെ രാജ്യസഭാംഗമായി തുടരാനാവില്ലെന്ന ഉറച്ച തീരുമാനത്തിലാണ് വീരന്‍. ജെഡിയുവിട്ട് എസ് ജെ ഡി പുനര്‍ജീവിപ്പിച്ചാലും ജെ ഡി യു വില്‍ നിതീഷിന് ഭൂരിപക്ഷമുള്ള കാലത്തോളം വീരന് രാജ്യസഭാംഗമായി തുടരാനാവില്ല. അങ്ങനെ തുടര്‍ന്നാല്‍ അദ്ദേഹം അയോഗ്യനാവും . 2022 വരെയാണ് വീരന് കാലാവധിയുള്ളത്. അദ്ദേഹം രാജിവച്ചാല്‍ രാജ്യസഭയിലേക്ക് ഇലക്ഷന്‍ നടക്കും. അങ്ങനെ സംഭവിച്ചാല്‍ സീറ്റ് ഇടതു മുന്നണി കൊണ്ടു പോകും.
എം.പി. സീറ്റ് കിട്ടണമെങ്കില്‍ വീരന് ഇടതു മുന്നണിയിലെത്തണം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ വീരന്‍ ഇടതുമുന്നണിയിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അത് സംഭവിക്കുകയുണ്ടായില്ല. കെ പി .മോഹനന്റെ എതിര്‍പ്പ് കാരണമാണ് നടക്കാതെ പോയത്. അന്നത്തെ തീരുമാനം തെറ്റാണെന്ന് കാലം തെളിയിച്ചു. ശ്രേയാംസും മോഹനനും ഉള്‍പ്പെടെ തോറ്റു.
യു ഡി എഫുകാര്‍ പാര വച്ചതാണെന്ന് വീരന്‍ പറയുന്ന ണ്ടെങ്കിലും പാര്‍ട്ടിയുടെ ജനപ്രീതി കുറഞ്ഞതാണ് കാരണം. മാത്രവുമല്ല മോഹനനെതിരെ വ്യാപകമായ പരാതിയും ഉയര്‍ന്നിരുന്നു. മോഹനന്‍ പണം വാങ്ങി സ്ഥലം മാറ്റങ്ങള്‍ നടത്തുന്നു എന്ന ആക്ഷേപവും സജീവമായിരുന്നു. അദ്ദേഹത്തിന്റെ ചില സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും അക്കാലത്ത് ആരോപണങ്ങള്‍ ഉയര്‍ന്നിന്നു.
ഇന്നും വീരനുള്ളത് ഇടതുപക്ഷ ഇമേജാണ്. വീരന്റെ അണികളില്‍ ഭൂരിഭാഗവും ഇടതു വിശ്വാസികളാണ്. ഇക്കാര്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇടതില്‍ ചേക്കേറാന്‍ വീരന്‍ തീരുമാനിച്ചത്. എന്നാല്‍ അത് എപ്പോള്‍ എന്നാണ് തീരുമാനിക്കേണ്ടത്. മാത്രവുമല്ല പാര്‍ട്ടിക്ക് ലഭിക്കേണ്ട രാജ്യസഭാ സീറ്റ് നല്‍കുകയാണെങ്കില്‍ മാത്രം എല്‍ഡിഎഫിലെത്താമെന്നാണ് വീരന്റെ മനസിലിപ്പ്.
വീരന്‍ യു ഡി എഫ് വിട്ടാല്‍ അത് പാര്‍ട്ടിയെ സംബന്ധിച്ചടത്തോളം വലിയ നഷ്ടമാണ്. കെ.എം.മാണി മുന്നണി വിട്ടതിന്റെ ക്ഷീണം ഇതുവരെ മാറ്റിയിട്ടില്ല. കെ.എം.മാണിക്ക് പിന്നാലെ വീരനും പോയാല്‍ കേന്ദ്ര നേത്യത്വത്തിനു മുന്നില്‍ സംസ്ഥാന നേതൃത്വത്തിന് മറുപടി പറയേണ്ടി വരും.
https://www.facebook.com/Malayalivartha