സുപ്രീം കോടതി ഇടപെട്ടു; ഇനി വേണ്ടത് വ്യാജ പീഡനാരോപണം ഉന്നയിക്കുന്നവര്‍ക്ക് ഒരു മറുമരുന്ന്
ഗാര്‍ഹിക പീഡന നിയമത്തിന്റെ പേരില്‍ ഭര്‍ത്താവിനെയും ഭര്‍തൃ ബന്ധുക്കളെയും പ്രതികളാക്കി ഭാര്യ നല്‍കുന്ന പരാതിയില്‍ ഭര്‍ത്താവിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞതോടെ പുതിയ ഒരു നിയമനിര്‍മ്മാണത്തിന് കൂടി പ്രസക്തിയേറി.സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കെതിരെ ഫയല്‍ ചെയ്യുന്ന പീഡന കേസുകളില്‍ വ്യക്തമായ അന്വേഷണം നടത്താതെ അറസ്റ്റ് ചെയ്യുന്ന രീതിയും അവസാനിപ്പിക്കേണ്ടതല്ലേ?
എം എല്‍ എ വിന്‍സെന്റ് ആണ് പീഡന കേസിലെ ഒടുവിലത്തെ ഇര. ആരോപണം ഉന്നയിച്ച വനിതയുടെ ഫോണിലേക്ക് വിന്‍സെന്റ് വിളിച്ചു എന്ന പേരിലാണ് അറസ്റ്റ് നടന്നത്. മാത്യഭൂമി ചാനലിലെ പത്രപ്രവര്‍ത്തകനും സമാനമായ അനുഭവമാണ് ഉണ്ടായത്. ദിലീപിന്റെ കാര്യത്തില്‍, പക്ഷേ പോലീസിന് ചില തെളിവുകള്‍ ലഭിച്ചിരുന്നു. വിന്‍സെന്റിനെ കുറിച്ച് പരാതി ഉന്നയിച്ച വനിത മനോരോഗത്തിന് ചികിത്സയിലാണെന്ന വസ്തുത പോലും കണക്കിലെടുത്തില്ലെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് ആക്ഷേപമുണ്ട്.
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടി പൂര്‍ണമായും മൊഴി മാറ്റി. സ്വാമി പീഡിപ്പിച്ചിട്ടേയില്ലെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. അപ്പോള്‍ സ്വാമിയെ അറസ്റ്റ് ചെയ്തത് വെറുതെയായി. അദ്ദേഹം നാളെ മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്താല്‍ പോലീസ് ഇറുകും.ഭാഗ്യലക്ഷ്മി പത്ര സമ്മേളനം നടത്തിയ വടക്കാഞ്ചേരി പെണ്‍കുട്ടി എവിടെയാണെന്ന് പോലുമറിയില്ല. സി പി എമ്മിന്റെ ചില പ്രാദേശിക നേതാക്കളാണ് അന്ന് ആരോപണത്തിന് വിധേയരായത്. കാലം ഇത്രയും കഴിഞ്ഞ പശ്ചാത്തലത്തില്‍ യുവതിയും മൊഴി മാറ്റിയെന്ന് വിശ്വസിക്കാം.
അതായത് പീഡന ആരോപണം ഉന്നയിക്കുന്ന പലരും പിന്നീട് ആരോപണവുമായി മുന്നോട്ടു പോകാറില്ല. സ്വാഭാവികമായും അവര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളായിരിക്കും കാരണം. എന്നാലും ആരോപണ വിധേയരാകുന്നവര്‍ നിരപരാധികള്‍ ആണെങ്കില്‍ അവരുടെ മാനത്തിന് ആര് വില നല്‍കും? ഉദാഹരണത്തിന് കോവളം എം എല്‍ എ നിരപരാധിയാണെന്ന് തെളിഞാല്‍ അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട ഇമേജ് ആര് മടക്കി നല്‍കും?
പീഡനം ആരോപിച്ച് ഭര്‍ത്താവിനെതിരെ വ്യാജ പരാതി നല്‍കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഇത്തരം ദുരുപയോഗങ്ങള്‍ തടയണമെന്ന് കര്‍ശനമായ ഭാഷയില്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. പരാതികളുടെ നിജസ്ഥിതി പരിശോധിക്കണമെന്നതാണ് സുപ്രധാന നിര്‍ദ്ദേശം. ലീഗല്‍ സര്‍വീസ് അതോറിറ്റി തന്നെ ഇത് ചെയ്യണം. പരാതികള്‍ കുടുംബക്ഷേമസമിതികള്‍ക്ക് കൈമാറണം. അന്വേഷണ സമയത്ത് അറസ്റ്റ് പാടില്ല.
വ്യാജ പീഡന ആരോപണം ഉന്നയിക്കുന്നവര്‍ക്കും ഇത്തരത്തില്‍ ഒരു മരുന്നിന്റെ ആവശ്യമില്ലേ?
https://www.facebook.com/Malayalivartha