അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി.യു. ചിത്രയെ പങ്കെടുപ്പിക്കണമെന്ന കോടതി വിധി സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി.യു. ചിത്രയെ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ' ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചിത്രയ്ക്ക് അത്‌ലറ്റിക് ഫെഡറേഷന്‍ ഒഫ് ഇന്ത്യ അവസരം നിഷേധിച്ചതിനെ സ്‌പോര്‍ട്‌സിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ആളുകളും ഒറ്റകെട്ടായാണ് എതിര്‍ത്തത്.
നിഷേധിക്കപ്പെട്ട നീതി ഹൈക്കോടതി വിധിയിലൂടെ ചിത്രയ്ക്ക് ലഭിച്ചിരിക്കുന്നു. ലോകമീറ്റില്‍ തന്റെ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ചിത്രയ്ക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. അതേസമയം കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും, തന്റെയൊപ്പം നിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നതായും പി.യു. ചിത്ര പറഞ്ഞു.
https://www.facebook.com/Malayalivartha