ദിലീപിന്റെ തൊടുപുഴയിലെ ഭൂമി റവന്യു അധികൃതര്‍ അളന്ന് തിട്ടപ്പെടുത്തി, നിയമം ലംഘിച്ചതായി പ്രാഥമിക പരിശോധനയില്‍
നടന്‍ ദിലീപിന്റെ തൊടുപുഴയിലെ ഭൂമിയില്‍ റവന്യു വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. തൊടുപുഴ തഹസീല്‍ദാറുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ദിലീപിന് തൊടുപുഴയില്‍ നാലേക്കറോളം സ്ഥലമുണ്ട്. അഞ്ച് വര്‍ഷം മുമ്പാണ് ദിലീപ് ഇവിടെ സ്ഥലം വാങ്ങിയത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ദിലീപിനുള്ള ഭൂമി കണ്ടെത്തുന്നതിനാണ് പരിശോധന.
ദിലീപ് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അഞ്ച് ജില്ലകളിലായി ദിലീപിന് 21 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് ലാന്‍ഡ് ബോര്‍ഡിന്റെ കണക്കിലുള്ളത്. നിയമ പ്രകാരം ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന ഭൂമി 15 ഏക്കര്‍ മാത്രമാണ്. ഈ പരിധി ദിലീപ് ലംഘിച്ചെന്നാണ് കണ്ടെത്തിയത്.
സര്‍ക്കാര്‍ അന്വേഷണതിന് ഉത്തരവിട്ടിട്ടുണ്ട്. അഞ്ച് ജില്ലാ കളക്ടര്‍മാര്‍ക്കാണ് ദിലീപിന്റെ ഭൂമി ഇടപാടിനെ കുറിച്ചന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇവരുടെ അന്വേഷണത്തില്‍ ദിലീപ് പരിധി വിട്ട് ഭൂമി കൈവശം വച്ചെന്ന് കണ്ടാല്‍ അധികമുള്ള ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടും.
https://www.facebook.com/Malayalivartha