അമ്മത്തൊട്ടിലില്‍ ഒരാഴ്ചയ്ക്കിടെ ഉപേക്ഷിച്ചത് മൂന്ന് നവജാത ശിശുക്കളെ
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ കഴിഞ്ഞ ആഴ്ചയില്‍ മൂന്ന് നവജാതശിശുക്കളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭിച്ചു. തിരുവനന്തപുരത്ത് അമ്മത്തൊട്ടില്‍ സ്ഥാപിച്ചതിന് ശേഷം ഇത് ആദ്യമായാണ് അടുത്തടുത്ത ദിവസങ്ങളിലായി മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴിനും ബുധനാഴ്ച 11നുമാണ് യഥാക്രമം രണ്ടും മൂന്നും മാസം പ്രായമുള്ള ആണ്‍കുട്ടികളെ ലഭിച്ചത്.
സമിതി അധികൃതര്‍ ഇവര്‍ക്ക് 'അയോണ്‍', 'അലോക്' എന്ന് പേരിട്ടു. ജൂലൈ 19ന് രാത്രി 9.5ന് അഞ്ച് ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനേയും ലഭിച്ചിരുന്നു. അധികൃതര്‍ കുഞ്ഞിന് 'അഭിമന്യു' എന്നും പേരിട്ടു. അയോണ്‍ അലോക് എന്നിവരുടെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ ഇവര്‍ക്ക് അവകാശികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അടിയന്തിരമായി സമിതിയുമായി ബന്ധപ്പെടണമെന്ന് ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ദീപക്. എസ്.പി അറിയിച്ചു.
https://www.facebook.com/Malayalivartha