അന്യസംസ്ഥാന ലോട്ടറി വിറ്റാല്‍ ഏജന്റുമാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് ധനമന്ത്രി
കേരള ലോട്ടറി ഏജന്റുമാര്‍, അന്യസംസ്ഥാന ലോട്ടറി വില്‍പന നടത്തിയാല്‍ ഇവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
കേരള ലോട്ടറി വില്‍ക്കുന്നവര്‍ക്ക് അന്യസംസ്ഥാന ലോട്ടറി വില്‍പന നടത്താന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. കേരള ലോട്ടറി കൊടുക്കുന്ന വില്‍പന കമ്മിഷന്‍ അന്യ സംസ്ഥാന ലോട്ടറി നല്‍കുന്നില്ല.
സാന്റിയാഗോ മാര്‍ട്ടിന്‍ മിസോറാം ലോട്ടറി വിറ്റഴിക്കാന്‍ നിരവധി ഏജന്റുമാരെ സമീപിച്ചതായാണു വിവരമെന്നും ധനമന്ത്രി പറഞ്ഞു. കേരള ലോട്ടറിയില്‍നിന്നു ലഭിക്കുന്ന ലാഭം ജനങ്ങളുടെ ആരോഗ്യ ചികിത്സാ പദ്ധതിക്കായാണു നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha