പ്രായപൂര്‍ത്തിയാകാത്ത പെൺ മക്കളെ തൃശ്ശൂരിലെ ലോഡ്ജ് മുറിയിൽ കാമുകന്‍ പലതവണ ബലാത്സംഗത്തിനിരയാക്കുന്നത് കണ്ട് രസിച്ച അമ്മയ്ക്ക് ജീവപര്യന്തം
പ്രായപൂര്‍ത്തിയാകാത്ത മാനസിക വളര്‍ച്ചയെത്താത്ത മൂത്ത പെണ്‍കുട്ടിയെയും പന്ത്രണ്ടുകാരിയായ അനുജത്തിയെയും മധ്യവയസ്‌കന്റെ കാമപ്പേക്കൂത്തിനു വിട്ടുകൊടുത്ത അമ്മയും കാമുകനും മരണംവരെ കഠിന തടവിനു വിധിച്ച് തൃശൂരിലെ പ്രത്യേക പോക്‌സോ കോടതി. പതിനായിരം രൂപ പിഴയും കെട്ടണം. കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടി ആട്ടയം വീട്ടില്‍ അലിയാര്‍ (52), ബലാല്‍സംഗത്തിന് പ്രേരിപ്പിച്ച രണ്ടാം പ്രതിയായ 44 വയസുള്ള അമ്മ എന്നിവരെയാണു തൃശൂര്‍ പോക്‌സോ സ്‌പെഷല്‍ സെഷന്‍സ് ജഡ്ജി മുഹമ്മദ് വസീം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി തടവനുഭവിക്കണം. പിഴസംഖ്യ ഇരയ്ക്ക് നല്‍കണം. വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്നും മൂന്നുലക്ഷം നല്‍കാനും വിധിയായി.
പെണ്‍കുട്ടികളെ അമ്മ തൃശൂര്‍ നഗത്തിലെ ലോഡ്ജ് മുറിയില്‍ കാമുകനു കാഴ്ചവച്ചെന്നാണു കേസ്. 2015 ഓഗസ്റ്റ് 23-നായിരുന്നു സംഭവം. ഓണാവധിക്കു പതിനേഴുകാരിയായ മൂത്തമകളെ നാട്ടിലേക്കു കൊണ്ടുപോകാന്‍ അമ്മ, 12 വയസുള്ള ഇളയമകള്‍ക്കും അഞ്ചുവയസുള്ള മകനുമൊപ്പം സ്‌കൂളിലെത്തി. തിരികെ തൃശൂരിലെത്തിയപ്പോള്‍ മുന്‍കൂട്ടി പറഞ്ഞതനുസരിച്ചു കാമുകന്‍ അലിയാരുമൊത്തു നഗരത്തിലെ ലോഡ്ജില്‍ മുറിയെത്തു. രാത്രി അമ്മയുടെ അറിവോടെ പെണ്‍കുട്ടികളെ അലിയാര്‍ ഒന്നിലേറെത്തവണ ബലാത്സംഗത്തിന് ഇരയാക്കി. കുട്ടികളുടെ നഗ്നചിത്രങ്ങളുമെടുത്തു. മൂത്ത പെണ്‍കുട്ടി പൂര്‍ണമാനസിക വളര്‍ച്ചയില്ലാത്ത കുട്ടിയാണ്. സംഭവത്തിനു പിന്നാലെ അലിയാര്‍ മുങ്ങി.
ഓണാവധിക്കുശേഷം കുട്ടികളെ കൗണ്‍സലിങ്ങിനു വിധേയമാക്കിയപ്പോഴാണു സ്‌കൂള്‍ അധികൃതര്‍ സംഭവമറിഞ്ഞത്. ഉടന്‍ തൃശൂര്‍ ശിശുക്ഷേമ സമിതി മുഖാന്തിരം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കി. കാമുകനു ബലാത്സംഗം ചെയ്യാന്‍ ഒത്താശചെയ്‌തെന്നായിരുന്നു അമ്മയ്‌ക്കെതിരായ കേസ്. അലിയാര്‍ക്കൊപ്പം അമ്മയും കുറ്റക്കാരിയാണെന്നും നീച പ്രവൃത്തി ചെയ്ത പ്രതികള്‍ ദയയര്‍ഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ശിക്ഷ സമൂഹത്തിനു പാഠമാകണമെന്നും പ്രതികള്‍ പരമാവധി ശിക്ഷയ്ക്ക് അര്‍ഹരാണെന്നും കോടതി വിധിച്ചു. നരാധമനായ കാമുകന്റെ പ്രവൃത്തി തടയാനുള്ള ബാധ്യത അമ്മയ്ക്കുണ്ടായിരുന്നു. അതു ചെയ്തില്ലെന്നു പ്രോസിക്യൂഷന്‍ തെളിയിച്ചു.
അമ്മയ്ക്കും കാമുകനും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ബലാല്‍സംഗത്തിനുളള 376-ാം വകുപ്പു പ്രകാരം ഒരേ ശിക്ഷ തന്നെ നല്‍കണമെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ബലാല്‍സംഗത്തിന്റെ പരമാവധി ശിക്ഷയായ മരണംവരെ കഠിനതടവ് രണ്ടു പ്രതികള്‍ക്കും നല്‍കണമെന്നും ഇരയ്ക്ക് പരമാവധി നഷ്ടപരിഹാരം സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്നു നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇതു കോടതി അംഗീകരിച്ചു. തൃശൂര്‍ ഈസ്റ്റ് സി.ഐ. കെ.കെ. സജീവാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടാമത്തെ പെണ്‍കുട്ടി ഇരയായ കേസിലും വിചാരണ പോക്‌സോ കോടതിയില്‍ നടക്കുകയാണ്. രണ്ടു കേസുകളും പ്രത്യേകമായിട്ടാണു രജിസ്റ്റര്‍ ചെയ്തത്.
ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റ് അടക്കം 17 സാക്ഷികളെയും 34 രേഖകളും നഗ്‌നഫോട്ടോകള്‍ പകര്‍ത്തിയ സിം കാര്‍ഡ്, മെമ്മറി കാര്‍ഡ്, മൊബൈല്‍ ഫോണ്‍ അടക്കമുളള മൂന്നു തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും ഹാജരാക്കി. മെഡിക്കല്‍ പരിശോധനയില്‍ ഇര മൃഗീയമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടര്‍ മൊഴി നല്‍കി. പ്രോസിക്യൂഷനുവേണ്ടി പോക്‌സോ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു ഹാജരായി.
https://www.facebook.com/Malayalivartha