സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം
ഷൊര്‍ണ്ണൂരിനും വള്ളത്തോള്‍ നഗറിനുമിടയില്‍ ട്രാക്ക് നന്നാക്കുന്നതിനാല്‍ ശനിയാഴ്ച മുതല്‍ ആഗസ്റ്റ് 4 വരെ സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നിയന്ത്രണമുണ്ടാകും. എറണാകുളത്തുനിന്ന് പാലക്കാട്ടേക്കുള്ള മെമു റദ്ദാക്കി. പുനലൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള പാലരുവി എക്‌സ് പ്രസ് തൃശ്ശൂര്‍ വരെയായി സര്‍വ്വീസ് ചുരുക്കി.
തൃശ്ശൂരില്‍ നിന്ന് കണ്ണൂരിലേക്കുള്ള പാസഞ്ചര്‍ 70 മിനിറ്റും, കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് 30ന് കണ്ണൂരില്‍ നിന്ന് പുറപ്പെടാന്‍ ഒരു മണിക്കൂറും, ആഗസ്റ്റ് 1 ന് എറണാകുളത്തുനിന്നുള്ള പൂനെ എക്‌സ്പ്രസ് പുറപ്പെടാന്‍ 40 മിനിറ്റും, ആഗസ്റ്റ് 2ന് തിരുവനന്തപുരത്തു നിന്നുള്ള നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് പുറപ്പെടാന്‍ 40 മിനിറ്റും വൈകും.
30ന് നിസാമുദ്ദീന്‍ എറണാകുളം മംഗള എക്‌സ്പ്രസ് 30 മിനിറ്റും, ചെന്നൈ എറണാകുളം സ്‌പെഷ്യല്‍ 70 മിനിറ്റും, കോഴിക്കോട് തൃശ്ശൂര്‍ പാസഞ്ചര്‍ 60 മിനിറ്റും, ആഗസ്റ്റ് 1ന് ഡല്‍ഹി തിരുവനന്തപുരം കേരള എക്‌സ്പ്രസ് 25 മിനിറ്റും, ബാനസവാഡി എറണാകുളം പ്രതിവാര എക്‌സ്പ്രസ് 30 മിനിറ്റും, ആഗസ്റ്റ് 2ന് നിസാമുദ്ദീന്‍ തിരുവനന്തപുരം പ്രതിവാര സൂപ്പര്‍ ഫാസ്റ്റ് 60 മിനിറ്റും ആഗസ്റ്റ് 3നുള്ള തിരുവനന്തപുരം കോര്‍ബ എക്‌സ്പ്രസ് 25 മിനിറ്റും, മംഗലാപുരം ചെന്നൈ എക്‌സ്പ്രസ് 50 മിനിറ്റും ആഗസ്റ്റ് 4നുള്ള എറണാകുളം ബറുനി രപ്തിസാഗര്‍ എക്‌സ്പ്രസ് 25 മിനിറ്റും വൈകും.
https://www.facebook.com/Malayalivartha