ഹൈക്കോടതി വിധി തള്ളി അത്‌ലറ്റിക്ക് ഫെഡറേഷന്‍;പൊട്ടിക്കരഞ്ഞ് ചിത്ര
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിനുള്ള ടീമില്‍ പി.യു ചിത്രയെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് കോടതി ഉത്തരവെന്നും ഇക്കാര്യം കേരള ഹൈക്കോടതിയെ അറിയിക്കുമെന്നും ഫെഡറേഷന്‍ അധികൃതര്‍ പറഞ്ഞു.
എന്നാല്‍ ഇന്നലെ കോടതി ചിത്രയുടെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനോട് വിശദീകരണം തേടിയെങ്കിലും നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ മറുപടി നല്‍കാന്‍ ഫെഡറേഷന്‍ തയ്യാറായിരുന്നില്ല. ഫെഡറേഷന്റെ നിലപാടില്‍ മനംനൊന്ത് ചിത്ര പൊട്ടിക്കരഞ്ഞു.
ലോക അത്‌ലറ്റിക് മീറ്റിനുള്ള ടീമില്‍ പി.യു. ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആഗസ്റ്റ് നാല് മുതല്‍ 13 വരെ നടക്കുന്ന മീറ്റിലേക്ക് മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തത് സുതാര്യമായല്ലെന്നു വിലയിരുത്തിയ ഹൈക്കോടതി 1500 മീറ്ററില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha