പണക്കാരാകാന്‍ പാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നെട്ടോട്ടം
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മിനിമം ശമ്പളം പോലും അഞ്ചക്കമാണ്. 15,000 രൂപയ്ക്ക് മുകളിലാണ് അവരുടെ ശമ്പളം. ഈ ശമ്പളം വാങ്ങുന്നവര്‍ പാവങ്ങളുടെ പട്ടികയില്‍ നിന്നും സ്വയം പണക്കാരുടെ പട്ടികയിലേക്ക് മാറുകയാണ്. ശമ്പളം ലഭിക്കണമെങ്കില്‍ റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന റിപ്പോര്‍ട്ട് വന്നതോടെയാണ് അനധികൃതമായി പാവപ്പെട്ടവന്‍ അനുഭവിക്കേണ്ട മുന്‍ഗണന ലിസ്റ്റിലുള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്‍ഡുകള്‍ മാറ്റിക്കിട്ടാനായി നെട്ടോട്ടത്തിലോടുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആഗസ്റ്റ് മാസത്തെ ശമ്പളം ലഭിക്കണമെങ്കില്‍ അതത് വകുപ്പ് മേധാവികള്‍ക്ക് റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന വിവരത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്‍ഡുകള്‍ മാറ്റിക്കിട്ടാനുള്ള തത്രപ്പാടിലായത്. ഇതു സംബന്ധിച്ച് ഭക്ഷ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞതായി കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന വിവരം മറച്ചുവെച്ച് മുന്‍ഗണന വിഭാഗത്തില്‍ നിലനില്‍ക്കാനുള്ള ശ്രമം നടത്തിയതായി കണ്ടെത്തിയാല്‍ വകുപ്പുതല നടപടി വരുമെന്നും റിപ്പോര്‍ട്ടുണ്ട്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന് രണ്ട് ദിവസം പിന്നിടുമ്പോഴേക്കും സംസ്ഥാനത്തെ വിവിധ സപ്ലൈസ് ഓഫിസുകളിലായി ആയിരക്കണക്കിന് റേഷന്‍കാര്‍ഡ് ഉടമകളാണ് മുന്‍ഗണന വിഭാഗത്തില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സപ്ലൈസ് ഓഫിസുകളില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ജൂലൈ 30 വരെയാണ് മുന്‍ഗണന ലിസ്റ്റില്‍നിന്ന് സ്വയം ഒഴിവാകാനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.
റേഷന്‍ കാര്‍ഡുടമകളെ എങ്ങനെയാണ് എപിഎല്‍, ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നു എന്നതിന്റെ മാനദണ്ഡം ഇതാണ്.
മുന്‍ഗണന(പ്രയോറിറ്റി) റേഷന്‍ കാര്‍ഡിന് അര്‍ഹതയുള്ളവര്‍ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് താഴെപ്പറയുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മാര്‍ക്ക് ലഭിക്കും എന്ന് ഉറപ്പാക്കേണ്ടതാണ്. ഭക്ഷ്യഭദ്രതാ നിയമപ്രകാരം നിശ്ചിത മാര്‍ക്ക് (നിലവില്‍ 25 മാര്‍ക്കെങ്കിലും) ലഭിച്ചാല്‍ മാത്രമേ പട്ടികയില്‍ ഉള്‍പ്പെടുകയുള്ളൂ. ആയതിനാല്‍ താഴെപ്പറയുന്ന യോഗ്യത യോഗ്യതകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തി ആവശ്യമായ രേഖകള്‍ സഹിതം മാത്രം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
1. പട്ടികജാതി/പട്ടിക വര്‍ഗ്ഗം - 10 മാര്‍ക്ക്
2. വൈദ്യൂതി ഇല്ല - 05 മാര്‍ക്ക്
3. പുറംപോക്ക് ഭൂമി - 10 മാര്‍ക്ക്
4. ഭൂമി ഇല്ല - 10 മാര്‍ക്ക്
5. കക്കൂസ് ഇല്ല - 05 മാര്‍ക്ക്
6. കുടിവെള്ളം ഇല്ല - 05 മാര്‍ക്ക്
7. വീടിന്റെ സ്ഥിതി - (7,5,3 മാര്‍ക്ക്)
8. വിധവ - 05 മാര്‍ക്ക്
9. മാരക അസുഖം - 05 മാര്‍ക്ക്(ഹൃദ്രോഗം, ക്യാന്‍സര്‍, കിഡ്‌നി
എയ്ഡ്‌സ്, കിടപ്പിലായ രോഗി)
10. ജോലി - 10 മാര്‍ക്ക്
11. ജോലി ഇല്ല - 05 മാര്‍ക്ക് വീതം(ഓരോ അംഗത്തിനും)
12. 65 വയസ്സിന് മുകളില്‍ പ്രായം(01-01-2015)- 05 മാര്‍ക്ക്
13. ശാരീരിക മാനസിക വെല്ലുവിളികള്‍ -- (10,05 മാര്‍ക്കുകള്‍)
14. ആശ്രയ വിഭാഗം - 05 മാര്‍ക്ക്
മേല്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള നാലോ, അഞ്ചോ കാരണങ്ങള്‍ പ്രകാരമുള്ള മാര്‍ക്കുകള്‍ ലഭിച്ചാല്‍ മാത്രമേ മുന്‍ഗണനാ ലിസ്റ്റില്‍ സര്‍ട്ടിഫിക്കറ്റുകളടങ്ങിയ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കുക.
കൂടാതെ സര്‍ക്കാര്‍ ജോലി പെന്‍ഷന്‍ ലഭിക്കുന്നവര്‍, ആദായ നികുതി അടയ്ക്കുന്നവര്‍, 1000 ചതുരശ്ര അടിക്ക് മുകളില്‍ വീടുള്ളവര്‍, സ്വന്തമായി ഒരേക്കര്‍ ഭൂമിയുള്ളവര്‍, നാലുചക്രവാഹനമുള്ളവര്‍ തുടങ്ങിയവ അംഗങ്ങള്‍ക്കുള്ളത് മേല്‍ മുന്‍ഗണനാ പട്ടികയില്‍ വരുന്നതിന് അയോഗ്യതയായി കണക്കാക്കുന്നു.
https://www.facebook.com/Malayalivartha